സായ് പല്ലവി വിവാഹിതയായോ? ചിത്രം വൈറല്‍, സത്യാവസ്ഥ ഇങ്ങനെ

തെന്നിന്ത്യൻ സിനിമാ രം ഗത്ത് താരത്തിളക്കമുള്ള ഒട്ടനവധി നായികമാരുണ്ടെങ്കിലും ഇവരിൽ നിന്നെല്ലാം വ്യത്യസ്തയാണ് സായ് പല്ലവി. സായ് പല്ലവിക്ക് തെലുങ്ക് സിനിമാ ലോകത്തുള്ള ആരാധകവൃന്ദം അത്ഭുതപ്പെടുത്തുന്നതാണ്. സാവിത്രി, സൗന്ദര്യ എന്നീ നടിമാരുടെ പകരക്കാരിയായാണ് തമിഴ് സിനിമാ പ്രേക്ഷകർ സായ് പല്ലവിയെ കാണുന്നത്.പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിലും  ഇടംപിടിച്ച നടിയാണ് സായ് പല്ലവി. സ്വന്തം നിലപാടുകള്‍ കൊണ്ടും നടി വ്യത്യസ്തയാവാറുണ്ട്. നടിയുടെ വിവാഹം കഴിഞ്ഞോ എന്നാണ് ആരാധകര്‍ ഇപ്പോള്‍ ചോദിക്കുന്നത്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു ചിത്രമാണ് ഇതിനെല്ലാം കാരണം. പൂമാലയണിഞ്ഞ് ഒരു യുവാവിനൊപ്പം നില്‍ക്കുന്ന ചിത്രമായിരുന്നു ഇത്.നടിയുടെ വിവാഹ ചിത്രമാണിതെന്ന് വ്യാപക പ്രചാരണവും. ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ സ്ഥിരമായി വരാറുണ്ടെങ്കിലും ഈ ചിത്രം, സായ് പല്ലവിയുടെ വിവാഹം കഴിഞ്ഞുവെന്ന് വിശ്വസിക്കാന്‍ ആരെയും പ്രേരിപ്പിക്കുന്നതാണ്. എന്നാല്‍ എന്താണ് ഇതിന്റെ പിന്നിലെ സത്യാവസ്ഥ. നടി ശരിക്കും വിവാഹിതയായോ? രാജ്കുമാര്‍ പെരിയസാമി എന്ന സംവിധായകനെ നടി രഹസ്യമായി വിവാഹം കഴിച്ചുവെന്നായിരുന്നു ചിത്രത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.പ്രണയത്തിന് നിറമൊന്നും പ്രശ്‌നമല്ലെന്നും, സായ് പല്ലവി യഥാര്‍ത്ഥ പ്രണയത്തിലാണ് വിശ്വസിക്കുന്നതെന്നും ഒരു യൂസര്‍ കുറിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ എല്ലാം തെറ്റാണെന്ന് ട്രേഡ് അനലിസ്റ്റായ ക്രിസ്റ്റഫര്‍ കനകരാജ് വ്യക്തമാക്കി. ഈ ചിത്രങ്ങള്‍ തമിഴ് സൂപ്പര്‍ താരം ശിവ കാര്‍ത്തികേയന്റെ 21ാമത്തെ ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ക്കിടയില്‍ നിന്നുള്ള ചിത്രമാണ്. ലോഞ്ചിംഗിനിടെ എടുത്ത ചിത്രമാണ് സായ് പല്ലവിയുടെ വിവാഹമെന്ന പേരില്‍ പ്രചരിക്കുന്നത്. ചിത്രത്തില്‍ സായ് പല്ലവിക്കൊപ്പം മാലയിട്ട് നില്‍ക്കുന്നത് ശിവ കാര്‍ത്തികേയന്‍ സിനിമയുടെ സംവിധായകനായ രാജ്കുമാര്‍ പെരിയസാമിയാണ്. പൂജാ ചടങ്ങുകളുടെ ഭാഗമായിട്ടാണ് ഇരുവരും മാല ധരിച്ചത്. സംവിധായകന്‍ തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരുന്നു. ഇതൊരു വിവാഹ ചിത്രമല്ലെന്നും, ചിത്രത്തിന്റെ പൂജയുടെ ഭാഗമായി എടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഈ ചിത്രം മെയ് ഒന്‍പതിന് രാജ്കുമാര്‍ പെരിയസാമി തന്നെ ട്വീറ്ര് ചെയ്തിരുന്നു. സായ് പല്ലവിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു ട്വീറ്റ്. അതേസമയം രാജ്കുമാറും, സായ് പല്ലവിയും മാത്രമുള്ള ഭാഗം കട്ട് ചെയ്താണ് ഈ ചിത്രം പ്രചരിപ്പിച്ചത്. പൂജാ ചടങ്ങിന്റെ മറ്റ് ചിത്രങ്ങളും രാജ്കുമാര്‍ ട്വീറ്റ്‌ചെയ്തിട്ടുണ്ട്. അതേസമയം  നയൻതാരയ്‍ക്ക് പിന്നാലെ സായ് പല്ലവിയും ബോളിവുഡിലേക്ക് എത്തുകയാണ്.

ബോളിവുഡിന്റെ പ്രിയപ്പെട്ട ആമിര്‍ ഖാന്റെ മകൻ ജുനൈദ് ഖാൻ നായകനാകുന്ന പുതിയ ചിത്രത്തിലായിരിക്കും സായ് പല്ലവി നായികയാകുക എന്നാണ് റിപ്പോര്‍ട്ട്. ഇത് ഒരു പ്രണയ കഥയായിരിക്കും. സായ് പല്ലവിയുടെ നായികാ വേഷമാണ് ചിത്രത്തില്‍ പ്രധാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംവിധാനം സുനില്‍ പാണ്ഡെ ആണ്. സായ് പല്ലവി നായികയാകുന്ന ചിത്രത്തില്‍ ആരൊക്കെ മറ്റ് വേഷത്തില്‍ എത്തുമെന്ന കാര്യം പുറത്തുവിട്ടിട്ടില്ല. ആദ്യമായിട്ടാണ് സായ് പല്ലവി ബോളിവുഡ് ചിത്രത്തില്‍ നായികയാകാൻ ഒരുങ്ങുന്നത്. അതുകൊണ്ടു നടിയുടെ ആരാധകരും ആവേശത്തിലാണ്. അതോടൊപ്പം രാമായണകഥയെ ആസ്പദമാക്കി നിതീഷ് തിവാരി ഒരുക്കുന്ന ചിത്രത്തിലും  സായ് പല്ലവി പ്രധാന വേഷത്തിലെത്തുന്നുണ്ട് എന്ന റിപ്പോർട്ടുകളും ഉണ്ട്. സായ് പല്ലവി നായികയായി ഒടുവിലെത്തിയ ചിത്രം ഗാര്‍ഗി ആണ്. ഗാര്‍ഗി എന്ന ടൈറ്റില്‍ റോളിലായിരുന്നു ചിത്രത്തില്‍ സായ് പല്ലവി വേഷമിട്ടത്. കാളി വെങ്കട്, ആര്‍ എസ് ശിവജി, ശ്രാവണൻ, ലിവംഗ്‍സ്റ്റണ്‍, കവിതാലയ കൃഷ്‍ണൻ, ജയപ്രകാശ് തുടങ്ങി ഒട്ടേറെ പേരും ചിത്രത്തില്‍ വേഷമിട്ടു. സംവിധാനം ഗൗതം രാമചന്ദ്രൻ ആണ്. ഐശ്വര്യ ലക്ഷ്‍മി, തോമസ് ജോര്‍ജ്, സതീശ്വരൻ, ഗൗതം രാമചന്ദ്രൻ എന്നിവരാണ് ഗാര്‍ഗി നിര്‍മിച്ചത്.

Sreekumar

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

10 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

10 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

10 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

10 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

14 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

15 hours ago