തെന്നിന്ത്യൻ നടൻ നാഗ ചൈതന്യയുമായുള്ള താര സുന്ദരി സാമന്ത റൂത്ത് പ്രഭുവിന്റെ വിവാഹ മോചനം ആരാധകർക്ക് വലിയൊരു ഷോക്കായിരുന്നു നാഗ ചൈതന്യയുമായി അഞ്ച് വർഷം നീണ്ട ദാമ്പത്യം 2021 ഒക്ടോബറിലാണ് സാമന്ത അവസാനിപ്പിച്ചത്. എന്നാൽ ആ വേർപിരിയൽ തനിക്ക് പ്രത്യേകിച്ചൊരു ആഘാതവും ഉണ്ടാക്കിയിട്ടില്ലെന്ന് പറയുകയാണ് സാമന്ത.
ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തൻറെ പരാജയപ്പെട്ട ബന്ധത്തെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും തുറന്ന് പറഞ്ഞത് ”എന്നെ മുന്നോട്ട് നയിക്കുന്നത് സ്നേഹമാണ്. അതിന് ഒരു പുരുഷൻ സ്ത്രീയെ സ്നേഹിക്കണം എന്നില്ല, ഇകഴിഞ്ഞ എട്ട് മാസമായി എനിക്ക് ഒപ്പം നിന്ന എൻറെ സുഹൃത്തുക്കളുടെ സ്നേഹമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. എനിക്ക് അവർക്ക് തിരിച്ചു നൽകാൻ ഏറെ സ്നേഹമുണ്ട്. ഞാൻ എപ്പോഴും സ്നേഹിക്കപ്പെടുന്നുണ്ട്. പരാജയപ്പെട്ട ഒരു ബന്ധം എനിക്ക് നിന്ദ്യമായതോ, കയ്പ്പേറിയതായോ അനുഭവപ്പെട്ടിട്ടില്ല” ഇതായിരുന്നു സാമന്തയുടെ പ്രതികരണം.
വിവാഹമോചനത്തിന് ശേഷവും സിനിമകളിൽ സജീവമായിരുന്ന സാമന്ത സോഷ്യൽ മീഡിയയിലൂടെ തനിക്ക് പേശികളെ ബാധിക്കുന്ന ‘മയോസൈറ്റിസ്’ എന്ന രോഗം ബാധിച്ചിരിക്കുന്നുവെന്ന് അറിയിച്ചിരുന്നു. ഇപ്പോഴും ചികിത്സ തുടരുന്നുണ്ട് താരം. അതേ സമയം നടിയുടെ ശാകുന്തളം എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…