മകളെ കാണാന്‍ വന്നവരോട് ഞാന്‍ മോശമായി പെരുമാറി, നടി ശരണ്യയുടെ അമ്മ

Follow Us :

നടി ശരണ്യയുടെ മരണം സിനിമാസീരിയല്‍ ലോകത്തെ ഏറെ നിരാശയിലാക്കിയിരുന്നു. ഏറെക്കാലമായി കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന ശരണ്യ ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. നടിയുടെ അമ്മയും നടി സീമ ജി നായരുമാണ് ശരണ്യയുടെ എല്ലാക്കാര്യങ്ങളും നോക്കിയിരുന്നത്. ഇപ്പോഴിതാ ശരണ്യയുടെ അവസാനകാലത്തെ കുറിച്ച് പറയുകയാണ് നടിയുടെ അമ്മ.

അമ്മയുടെ വാക്കുകള്‍-
മകളുടെ മുഖം അവസാനമായി കാണാന്‍ വന്ന പലരോടും ഞാന്‍ മോശമായി പെരുമാറി എന്ന് പിന്നീട് പലരും എന്നോട് പറഞ്ഞു. അതൊന്നും മനപ്പൂര്‍വ്വമല്ലെന്ന് എല്ലാവരും ഓര്‍ക്കണം. അതിനൊക്കെ ക്ഷമ ചോദിക്കുകയാണ്. ഒരുപാട് പേരുടെ സ്‌നേഹവും പരിചരണവും അനുഭവിക്കാന്‍ ഭാഗ്യം ലഭിച്ചയാളാണ് എന്റെ മോള്‍. ഒരുപക്ഷെ ദീര്‍ഘകാലം ഇങ്ങനെയൊരു സ്‌നേഹവും പരിഗണനയും ലഭിച്ചൊരു പെണ്‍കുട്ടി വേറെയുണ്ടെന്ന് തോന്നുന്നില്ല. ട്യൂമറിന്റെ ഏറ്റവും ഭീകരമായ അവസ്ഥ വന്നാല്‍ സാധാരണ എല്ലാ ഡോക്ടേഴ്‌സും കൈയ്യൊഴിയുകയാണ് പതിവ്. എന്നാല്‍ ശ്രീചിത്രയിലെ ഡോക്ടര്‍ മാത്യു എബ്രഹാമാണ് ശരണ്യയ്‌ക്കൊരു പ്രത്യേക സ്‌നേഹവും പരിഗണനയും കൊടുത്ത് 10 വര്‍ഷം കൈപിടിച്ച് നടത്തിയത്. സീമ.ജി.നായരോട് പ്രത്യേകിച്ച് നന്ദി പറയേണ്ട കാര്യമില്ലല്ലോ… എന്നെപ്പോലെ തന്നെയായാണ് ശരണ്യ സീമയേയും കണ്ടിരുന്നത്. സ്വന്തം മോളേക്കാളും കരുതി എന്റെ മകളെ നെഞ്ചോട് ചേര്‍ത്ത സീമയ്ക്ക് ഔപചാരികതയുടെ പേരില്‍ നന്ദി പറയുന്നു. അവളുടെ ചടങ്ങുകളെല്ലാം നോക്കി നടത്താന്‍ സീമയുണ്ടായിരുന്നു. 16 ദിവസം പുറത്തുപോലും പോവാതെ സീമ ഇവിടെയുണ്ടായിരുന്നു.’

saranya passed away
saranya passed away

‘സാമൂഹ്യപ്രവര്‍ത്തകനായ ഫിറോസ് കുന്നുമ്പറമ്പിലിനും നന്ദി പറയുന്നു. പിആര്‍എസിലെ ഡോക്ടേഴസിനോടും നന്ദി പറയുന്നു. 10 വര്‍ഷം രോഗത്തെ വെല്ലുവിളിച്ച് ശരണ്യ മുന്നോട്ട് പോയി. അതുകഴിഞ്ഞ് രോഗം ശരണ്യയെ വെല്ലുവിളിച്ചു. അവിടെ ഡോക്ടര്‍മാരും തോറ്റുപോയി. അവിടത്തെ ഡോക്ടേഴ്‌സിനോടും നേഴ്‌സുമാരോടുമെല്ലാം നന്ദി പറയുന്നു. കഴിഞ്ഞ ക്രിസ്മസിനായിരുന്നു യുട്യൂബ് ചാനല്‍ തുടങ്ങാന്‍ തീരുമാനിച്ചത്. അത്രയും മനസ് മടുത്ത അവസ്ഥയിലൂടെയായിരുന്നു കടന്നുപോയത്. ഞങ്ങളുടെ വീട്ടിലെ ചൈതന്യമാണ് കെട്ടുപോയത്. ഈ വീടൊരു സ്വര്‍ഗമാണെന്ന് തോന്നുന്നതായാണ് പാലുകാച്ചലിന് വന്നപ്പോള്‍ ടിനി ടോം പറഞ്ഞത്. സ്വര്‍ഗത്തിലെ മാലാഖ ഇവിടെ നിന്നും പോയി. അവളില്ലാത്ത ദീപാവലിയാണ് കടന്നുപോയത്. ക്രിസ്മസും അതുപോലെ… ക്രിസ്മസ് ട്രീ ഇടാനും സ്റ്റാര്‍ വെക്കാനുമൊക്കെ പറഞ്ഞിരുന്നു. ഈ ക്രിസ്മസിന് അവളില്ല… ഇവിടെ ഒന്നുമില്ല. എല്ലാവരുടെ മനസിലും ഒരു സ്റ്റാറായി അവള്‍ എന്നുമുണ്ടാകും.