‘നടപ്പതെല്ലാം നന്മക്ക്, വിടു പാത്തുക്കലാം’; അറസ്റ്റിലായ കാമുകന് പിന്തുണയുമായി നടി ശാലിൻ സോയ

Follow Us :

മലയാളി താരം ശാലിൻ സോയയും തമിഴിലെ പ്രമുഖനായ ഒരു യൂട്യൂബറും തമ്മിൽ പ്രണയത്തിലായെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. യൂട്യൂബർ ടി ടി എഫ് വാസന്റെ ഒരു പോസ്റ്റായിരുന്നു ആണ് ഇത്തരമൊരു വാർത്തയ്ക്ക് പിന്നിൽ. നടിക്ക് ആശംസകൾ അറിയിച്ച്‌ വാസൻ പങ്കുവെച്ച പോസ്റ്റിലൂടെ പ്രണയകഥയും ചർച്ചയാവുകയായിരുന്നു. ‘മൈ ലവർ ഇൻ കുക്ക് വിത്ത് കോമാലി’ എന്ന തലക്കെട്ടോടെ ഷാലിനൊപ്പമുള്ള വീഡിയോയാണ് വാസൻ പോസ്റ്റ് ചെയ്തത്.

ഇപ്പോൾ അശ്രദ്ധമായി കാർ ഓടിച്ചതും വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ചതും ഉൾപ്പെടെയുള്ള കേസുകളിൽ അറസ്റ്റിലായ യൂട്യൂബർ ടി ടി എഫ് വാസന് പിന്തുണയുമായി നടി ശാലിൻ സോയ എത്തിയിരിക്കുന്നത്. ഏതു പ്രതിസന്ധിയിലും തളരാതെ ഇരിക്കണമെന്നും താൻ എപ്പോഴും കൂടെ ഉണ്ടാകുമെന്നുമാണ് വാസന്റെ കൈ പിടിച്ച് കൊണ്ടുള്ള ചിത്രം പങ്കുവച്ച് ശാലിൻ സോയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

‘‘എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനെ, നീ ധൈര്യമായിരിക്കുക. ഞാൻ എപ്പോഴും നിന്നോടൊപ്പമുണ്ടാകും. എനിക്കറിയാവുന്നവരിൽ ഏറ്റവും നല്ല വ്യക്തി നീയാണ്. ഇപ്പോൾ സംഭവിക്കുന്നതിനൊന്നും നീ അർഹനല്ലെന്ന് എനിക്കറിയാം. പക്ഷേ എപ്പോഴും നീ പറയാറുള്ളത് പോലെ ഞാൻ നിന്നോട് പറയുന്നു “നടപ്പതെല്ലാം നന്മക്ക്, വിടു പാത്തുക്കലാം.’’ ശാലിൻ സോയ ഇൻസ്റ്റയിൽ കുറിച്ചു.