ആരോഗ്യ പ്രശ്‌ന കാരണം നടി  ശാലിനി സർജറിക്ക് വിധേയായി  

Follow Us :

മലയാളത്തിലും, തമിഴിലും ഒരുപാട് ആരാധകരുള്ള നടി ആയിരുന്നു ശാലിനി, ഈയടുത്തതാണ് ശാലിനി സോഷ്യൽ മീഡിയ അൽകൗണ്ടുകൾ തുടങ്ങിയത്, എന്നാൽ നടനും അജിത് കുമാറും സോഷ്യൽ മീഡിയിൽ അത്ര ആക്ടീവല്ല, ഇപ്പോൾ  താര കുടുംബത്തിൽ നിന്നും പുതിയൊരു വാർത്തയാണ് പുറത്ത് വരുന്നത്. ശാലിനി ചില ആരോഗ്യപ്രശ്നങ്ങൾ കാരണം സർജറിക്ക് വിധേയായെന്ന തരത്തിലാണ്  വാർത്തകൾ എത്തുന്നത്. എന്നാൽ നടിക്കെന്താണ് സംഭവിച്ചതെന്നുള്ള വിവരം ഇതുവരെയും പുറത്തുവന്നട്ടില്ല.

റിപ്പോർട്ടുകൾ പ്രകാരം ഓപ്പറേഷന്റെ സമയത്ത് അജിത്ത് ഒപ്പമുണ്ടായിരുന്നില്ല. അസർബൈജാനിൽ ഷൂട്ടിങിലായിരുന്നു. അവസാന ഘട്ട ഷൂട്ടായിരുന്നതിനാൽ നിർത്തി വെച്ച് വരാൻ സാധിച്ചില്ല.  എന്നാൽ പോകുന്നതിന് മുമ്പ് തന്നെ  ശാലിനിയുടെ ഓപ്പറേഷന് വേണ്ട എല്ലാ സജ്ജീകരണങ്ങളും അജിത്ത് ഉറപ്പാക്കി. ഡോക്ടറുമായി വീഡിയോ കോളിൽ സംസാരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു ഓപ്പറേഷൻ. ഷൂട്ട് തീർത്ത് അജിത്ത് ചെന്നെെയിലെക്ക് ഉടനെയെത്തിയെന്നും പറയുന്നുണ്ട്.

സിനിമയിൽ അഭിനയിച്ച പല നടിമാരും സിനിമാ രംഗത്തേക്ക് തിരിച്ച് വന്നെങ്കിലും ശാലിനി ഇതുവരെയും തിരിച്ച് വരവിന് തയ്യാറായിട്ടില്ല. മക്കൾക്കും ഭർത്താവിനുമൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് താരം ,  അനൗഷ്ക , ആദ്വിക് എന്നീ രണ്ട് മക്കളാണ് അജിത്തിനും, ശാലിനിക്കുമുള്ളത്. സോഷ്യൽ മീഡിയയിൽ കുടുംബ സമേതമുള്ള ഫോട്ടോ ഇടയ്ക്ക് ശാലിനി പങ്കുവെക്കാറുണ്ട്. താരം സിനിമാ രംഗത്തേക്ക് തിരിച്ച് വരണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്