നാല് മാസം ഗര്‍ഭിണിയാണ്!! 48ാം വയസ്സില്‍ അമ്മയാകാന്‍ ഒരുങ്ങി ഗ്ലാമര്‍ താരം ഷര്‍മിലി

ഗ്ലാമര്‍ വേഷങ്ങളിലൂടെ സിനിമാ ലോകത്ത് സജീവമായിരുന്ന താരമാണ് നടി ഷര്‍മിലി. നിരന്തരം ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്ത് പിന്നീട് ശരിയല്ല എന്ന തോന്നല്‍ വന്നതോടെയാണ് താരം സിനിമ വിട്ടത്. പ്രിയദര്‍ശന്റെ അഭിമന്യൂവില്‍ മോഹന്‍ലാലിനൊപ്പം ഗ്ലാമര്‍ റോളില്‍ നൃത്തം ചെയ്ത് താരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാമായണക്കാറ്റേ എന്‍ നീലാംബരി കാറ്റേ എന്ന പാട്ടില്‍ തിളങ്ങിയത് ഷര്‍മിലിയായിരുന്നു.

ഇപ്പോഴിതാ താരം തന്റെ 48ാം വയസ്സില്‍ അമ്മയാകാന്‍ ഒരുങ്ങുന്നെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. നടി വനിതാ വിജയകുമാര്‍ അവതാരകയായ ഇന്ത്യഗ്ലിറ്റ്‌സിന്റെ എക്‌സ്‌ക്ലൂസീവ് റിയാലിറ്റി ഷോ ‘ക്യാമ്പിംഗ് വിത്ത് വനിത’യില്‍ ആണ് ഷര്‍മിലി സന്തോഷവാര്‍ത്ത പങ്കുവച്ചത്. നാല് മാസം ഗര്‍ഭിണിയാണ് താരം.

ഞാന്‍ ആദ്യമായി ഈ ഷോയിലൂടെയാണ് എന്റെ പ്രെഗ്നന്‍സി പുറത്തുവിടുന്നത്.
ഗര്‍ഭിണി ആകാന്‍ പ്രായം തടസ്സം അല്ല. ദൈവം എനിക്ക് ജീവിതം തന്നത് 40 വയസ്സിലാണ്. ഇപ്പോള്‍ കുഞ്ഞിനെ തന്നതും വൈകിയാണ്. തങ്ങളുടെ ജീവിതം വളരെ സന്തോഷം ആയിട്ടാണ് പോകുന്നതെന്നും ഷര്‍മിലി പറഞ്ഞു.

സന്തോഷകരമായ കുടുംബ ജീവിതത്തിന് പ്രായം തടസ്സമല്ലെന്ന് പറഞ്ഞ് വനിതാ വിജയകുമാര്‍ താരത്തിനെ അഭിനന്ദിക്കുന്നുണ്ട്. ഇനി കുഞ്ഞായ ശേഷം അഭിനയത്തില്‍ സജീവം ആകണമെന്നാണ് ആഗ്രഹമെന്നും താരം പറയുന്നു. അഭിനയത്തിലേക്ക് മടങ്ങി വരാന്‍ ഭര്‍ത്താവ് പ്രേരിപ്പിക്കുന്നുണ്ടെന്നും താരം പറയുന്നു. ഭര്‍ത്താവ് ഇപ്പോള്‍ ജഡ്ജി ആകാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഷര്‍മിലി പറയുന്നു.

2015ല്‍ പുലിമുരുകനില്‍ ജൂലി ആകാന്‍ അവസരം കിട്ടിയിരുന്നു. ലാല്‍ സാറിനൊപ്പം കോമ്പിനേഷന്‍ ചെയ്യാനും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഇപ്പോഴത്തെ തന്റെ ശരീര കാണാതെയാണ് അവര്‍ തന്നെ വിളിച്ചത്. ശരീരഭാരം വെച്ച് ജൂലിയാവാന്‍ കഴിയില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. അങ്ങനെ അമിതവണ്ണം കാരണം പുലിമുരുകന്‍ നഷ്ടപ്പെട്ടെന്നും ഷര്‍മിലി മുന്‍പ് പറഞ്ഞിരുന്നു.

Anu