പ്രശസ്ത നർത്തകിയും സിനിമാ, സീരിയല്‍ താരം താരാ കല്യാണിന്റെയും രാജാറാമിന്റെയും മകള്‍ സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയാവുകയാണ്. അതിലുപരി സോഷ്യൽ മീഡിയയിൽ ടിക് ടോക്കിലൂടെ തരംഗം സൃഷ്ട്ടിച്ച സൗഭാഗ്യയുടെ വിവാഹം എന്നുപറയുന്നതാവാം കുറച്ചു കൂടി എളുപ്പം. അര്ജുന് സോമശേഖര്‍ ആണ് വരന്. വിവാഹത്തിനു മുന്നോടിയായുള്ള ഹല്‍ദി ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സൗഭാഗ്യ. ബന്ധുക്കളും സുഹൃത്തുക്കളും നൃത്തവിദ്യാലയത്തിലെ വിദ്യാര്‍ഥികളും ചേര്‍ന്ന് ആഘോഷമാക്കിയ ഈ ദിവസം ഒരിക്കലും മറക്കാനാവില്ലെന്ന് ചിത്രങ്ങളും വീഡിയോയും പങ്കുവെച്ച് സൗഭാഗ്യ കുറിച്ചു.
സൗഭാഗ്യയുടെ വിവാഹവിശേഷങ്ങള്‍ കുറച്ചുനാളായി സോഷ്യല്‍ ലോകത്തെ സജീവ ചര്‍ച്ചയാണ്. സൗഭാഗ്യയ്ക്കൊപ്പം പല ചിത്രങ്ങളിലും വിഡിയോകളിലും കണ്ടിട്ടുള്ള സൃഹൃത്ത് അര്ജുന് സോമശേഖറുമൊത്തുള്ള വിവാഹനിശ്ചയം അടക്കമുള്ള വിശേഷങ്ങള്‍ താരം ആരാധകരുമായി പങ്കുവച്ചിരിക്കുന്നു. ഏറ്റവുമൊടുവില്‍ വിവാഹ ക്ഷണക്കത്ത് തന്നെ ആരാധകരുമായി പങ്കുവയ്ക്കുകയായിരുന്നു താരം.
മഞ്ഞ സാരിയും ചുവപ്പ് ബ്ലൗസുമായിരുന്നു സൗഭാഗ്യയുടെ വേഷം. മഞ്ഞ ഷെര്‍വാണിയാണ് വരന് അര്ജുന് സോമശേഖര്‍ ധരിച്ചത്. പ്രണയാര്‍ദ്രമായ ഇവരുടെ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകരണമാണ് ആരാധകര്‍ നല്‍കുന്നത്. ചടങ്ങില്‍ പങ്കെടുത്തവരുടെയും കോസ്റ്റ്യൂം തീം മഞ്ഞയായിരുന്നു. നേരത്തെ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നില്‍ ഒന്നിച്ചുനില്‍ക്കുന്ന ചിത്രം പങ്കുവെച്ച് സൗഭാഗ്യ വിവാഹത്തിന്റെ സൂചന നല്‍കിയിരുന്നു. ‘എത്ര കടപ്പെട്ടിരിക്കുന്നു ഞാന്‍.. എനിക്കുമൊരു അമൂല്യരത്നം കിട്ടി’ എന്ന കുറിപ്പോടെയാണ് സൗഭാഗ്യ ചിത്രം പങ്കുവെച്ചത്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…