ബന്ധം ബന്ധനമാകുമ്പോള്‍ ഉപേക്ഷിക്കുക!! ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല ഡിവോഴ്‌സ്-ശ്രീലയ

മിനിസ്‌ക്രീനിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ശ്രീലയ. നടി ശ്രുതി ലക്ഷ്മിയുടെ സഹോദരിയാണ് ശ്രീലയ. മിനിസ്‌ക്രീനിലൂടെ ബാല താരമായി എത്തി പിന്നീട് നായികയായും ശ്രദ്ധേയായി. താരത്തിന്റെ കുടംബജീവിതം എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്.

ചെറുപ്രായത്തില്‍ തന്നെ ശ്രീലയ രണ്ട് വിവാഹം ചെയ്തിട്ടുണ്ട്. ശ്രീലയയുടെ ആദ്യവിവാഹം 2017 ലാണ്. കുവൈത്തില്‍ എഞ്ചിനീയറായ നിവില്‍ ചാക്കോയായിരുന്നു വരന്‍. രണ്ട് വര്‍ഷത്തിന് ശേഷം ഇരുവരും വിവാഹമോചിതരാവുകയും ചെയ്തു. രണ്ടാമത്തെ വിവാഹം 2021ലായിരുന്നു, റോബിനാണ് താരത്തിന്റെ ഭര്‍ത്താവ്.

ഇപ്പോഴിതാ വിവാഹമോചനത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് താരം. ഫ്ളവേഴ്സ് ഒരുകോടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ശ്രീലയ വിവാഹ മോചനത്തെക്കുറിച്ച് പറഞ്ഞത്.

2 വര്‍ഷമേയുണ്ടായിരുന്നെങ്കിലും ആദ്യത്തെ വിവാഹജീവിതം .മാട്രിമോണിയല്‍ വഴിയായിരുന്നു ആ കല്യാണം. വല്ലാത്തൊരു അനുഭവമായിരുന്നു ആ ജീവിതം എന്ന് താരം പറയുന്നത്. വിവാഹശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തു. പക്ഷേ ബന്ധം ബന്ധനമാകുമ്പോള്‍ അത് ഉപേക്ഷിക്കുക എന്നല്ലേ നമ്മള്‍ പറയുന്നത്. ഒട്ടും പൊരുത്തപ്പെടാന്‍ പറ്റാത്ത ജീവിതമായിരുന്നു എന്നാണ് താരം പറഞ്ഞത്.

ഒരുപാട് പ്രതീക്ഷയോടെയായിരുന്നു വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്.
ഒത്തിരി സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നയാളാണ്. എല്ലാ കൂളായി എടുക്കുന്നതാണ്. എന്നിട്ടും എനിക്ക് പറ്റാത്ത അവസ്ഥയായിരുന്നു. മൂച്വലി ഡിവോഴ്സായി. ഒരിക്കലും ആഗ്രഹിക്കാത്തതായിരുന്നു ഡിവോഴ്‌സ്. പിന്നെ അദ്ദേഹത്തെ കണ്ടിട്ടില്ലെന്നും താരം പറയുന്നു.

ഡിവോഴ്‌സിന് ശേഷം ഒറ്റയ്ക്കായിപ്പോയി എന്ന തോന്നല്‍ വന്നു. പക്ഷേ ഫാമിലിയും സുഹൃത്തുക്കളുമൊക്കെ കട്ട സപ്പോര്‍ട്ടുമായി കൂടെ നിന്നു. പറഞ്ഞറിയിക്കാന്‍ പറ്റാത്ത വേദനകളായിരുന്നു അന്ന് അനുഭവിച്ചത്.

വയസാംകാലത്ത് എനിക്കാരാണ് കൂട്ട് എന്നൊക്കെ ചിന്തിച്ചിരുന്നു,നല്ലൊരു കുടുംബം എന്റെ ആഗ്രഹമായിരുന്നു. ഭാര്യയും നല്ലൊരു അമ്മയാവുന്നതുമെല്ലാം സ്വപ്നവുമായിരുന്നു. നല്ലൊരു കുടുംബ ജീവിതം, ഒരു കുഞ്ഞ് എന്നായിരുന്നു മനസ്സിലെന്നും താരം പറയുന്നു.

ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും എന്ന അവസ്ഥയായിരുന്നു രണ്ടാം വിവാഹം വന്നപ്പോള്‍. നമ്മള്‍ വിശ്വസിക്കുന്നൊരു ശക്തിയുണ്ടല്ലോ, അതുകൊണ്ട് എപ്പോഴും നമ്മള്‍ കുഴിയിലായിരിക്കില്ലല്ലോ. ഭര്‍ത്താവും കര്‍ത്താവും കൂടെയുണ്ടാവുമെന്നായിരുന്നു വിശ്വാസം. അങ്ങനെ രണ്ടും കല്‍പ്പിച്ചായിരുന്നു രണ്ടാം വിവാഹം നടന്നെതെന്നും താരം പറഞ്ഞു. ഇന്‍ഷുറന്‍സ് ഏജന്റായി ജോലി ചെയ്യുകയാണ് റോബിന്‍.

Anu

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

13 mins ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

5 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago