അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകണം  വെളിപ്പെടുത്തി നടി സ്വാതി ശര്‍മ

തമിഴ് സീരിയല്‍ രംഗത്തെ ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞു കൊണ്ട് സമീപകാലത്തായി നിരവധി നടിമാര്‍ രംഗത്തെത്തിയിരുന്നു. അവസരം ലഭിക്കണം എങ്കിൽ പകരം കിടക്ക പങ്കിടണം എന്ന് ആവശ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തി കൊണ്ട് മുന്‍നിര നടിമാരടക്കമാണ് രംഗത്തെത്തിയത്. കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളുടെ തുറന്ന് പറച്ചിലുകള്‍ വലിയ ചര്‍ച്ചയായി മാറുകയാണ്. അഡ്ജസ്റ്റ്‌മെന്റ് എന്ന പേരിട്ട് വിളിക്കുന്ന ഈ അവസരങ്ങളെ പല നടിമാരും വേണ്ടെന്നു വെച്ചിട്ടുണ്ട് ചിലരൊക്കെ പ്രലോഭനങ്ങളിൽ അകപ്പെട്ടിട്ടുമുണ്ട്.

സിനിമാ മേഖലയില്‍ നിന്നും നിരവധി പേര്‍ ഇത്തരം അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. നടി വരലക്ഷ്മി ശരത്കുമാര്‍ അടക്കം ഇക്കൂട്ടത്തിലുണ്ടായിരുന്നു. സീരിയല്‍ രംഗത്തു നിന്നും മുന്‍നിര നായികമാര്‍ പോലും തങ്ങള്‍ക്കുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞിരുന്നു. പാണ്ഡ്യന്‍ സ്റ്റോറിലൂടെ താരമായ നടി ലാവണ്യയുടെ തുറന്നു പറച്ചില്‍ കഴിഞ്ഞ ദിവസാണ് വാര്‍ത്തയായി മാറിയത്.

ഇപ്പോഴിതാ മറ്റൊരു നടിയായ സ്വാതി ശര്‍മയാണ് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ്. തന്റെ കരിയറിന്റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന അനുഭവമാണ് സ്വാതി തുറന്ന് പറഞ്ഞിരിക്കുന്നത്. കോളേജ് പഠനം പൂത്തിയാക്കിയ ശേഷമാണ് സ്വാതി അഭിനയത്തിലേക്ക് കടക്കുന്നത്. സിനിമയായിരുന്നു ലക്‌ഷ്യം. അതിനായി മോഡലിംഗ് രംഗത്തിലേക്ക് കടന്നു. അവസരങ്ങള്‍ തേടി ഒടുപാട് അലയേണ്ടി വന്നു. ഇക്കാലത്താണ് സ്വാതിയ്ക്ക് മോശം അനുഭവമുണ്ടാകുന്നത്. കര്‍ണാടക സ്വദേശിയായ സ്വാതിയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം കന്നഡ സീരിയലിലൂടെയായിരുന്നു. സിനിമയില്‍ അഭിനയിക്കുക എന്ന ആഗ്രഹവുമായി മോഡലിംഗ് രംഗത്തേത്ത് എത്തിയ താരമാണ് സ്വാതി. പിന്നീട് താരം സീരിയിലില്‍ അഭിനയിക്കുകയായിരുന്നു. കന്നഡയില്‍ ചെയ്ത സീരിയലുകള്‍ ഹിറ്റായതോടെയാണ് താരത്തെ തേടി തമിഴില്‍ നിന്നും അവസരമെത്തുന്നത്. സീ തമിഴിലെ നിനൈത്താലെ ഇനിക്കും എന്ന പരമ്പരയിലൂടെയാണ് സ്വാതിയുടെ തുടക്കം. പരമ്പരയില്‍ ബൊമ്മി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. പരമ്പരയും സ്വാതിയുടെ കഥാപാത്രവും ഹിറ്റായി മാറി. സ്വാതിയുടെ കൂടെ ഓഡിഷനുകള്‍ക്ക് അമ്മയും കൂടെ പോകുമായിരുന്നു. ഒരിക്കല്‍ തന്നോട് ഒരാള്‍ മോശമായി പെരുമാറിയെന്നാണ് താരം പറയുന്നത്.

അമ്മയുടെ മുന്നില്‍ വച്ച് തന്നെ അയാള്‍ അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകണമെന്ന് സംസാരിച്ചു. അയാളുടെ വൃത്തികെട്ട സംസാരം കേട്ട് അമ്മയ്ക്ക് ദേഷ്യം വന്നു. അമ്മ അയാളോട് ദേഷ്യപ്പെടുകയും ചീത്തവിളിക്കുകയും ചെയ്തു. ആ സംഭവത്തോടെ അമ്മ ഭയന്നു പോയി. തന്നോട് അഭിനേത്രിയാകേണ്ട എന്ന് അമ്മ പറഞ്ഞുവെന്നാണ് സ്വാതി പറയുന്നത്ഏറെ ബുദ്ധിമുട്ടിയാണ് തുടര്‍ന്നും അഭിനയത്തില്‍ തന്നെ ശ്രദ്ധിക്കാനുള്ള സമ്മതം അമ്മയില്‍ നിന്നും ലഭിച്ചത്. തന്നെ അമ്മ എവിടേയും ഒറ്റയ്ക്ക് വിടാറില്ലെന്നും സ്വാതി പറയുന്നു. ചെന്നൈയില്‍ വന്നകാലത്തും തനിക്കും അമ്മയ്ക്കും ഇത്തരം സംഭവങ്ങളുടെ പേരില്‍ ഭയമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് എല്ലാം ശരിയായെന്നും താരം പറയുന്നു. നേരത്തെ നടി റീഹാനയും തന്റെ അനുഭവം രേഖപ്പെടുത്തിയിരുന്നു. ഒരു പ്രമുഖ നടനില്‍ നിന്നുമാണ് റീഹാനയ്ക്ക് മോശം അനുഭവം നേരിടേണ്ടി വന്നത്. അയാളുടെ ആവശ്യം നിഷേധിച്ചതോടെ തന്നെ സീരിയലില്‍ നിന്നും ഒഴിവാക്കിയെന്നും താരം വെളിപ്പെടുത്തിയിരുന്നു.

 

Aswathy

Recent Posts

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

17 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

19 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

31 mins ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

39 mins ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

51 mins ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

1 hour ago