ഡിറ്റക്ടീവ് ആയി ഗംഭീര തിരിച്ചുവരവിനൊരുങ്ങി വിദ്യാ ബാലൻ

ബോളി വുഡിലെ സൂപ്പർ താരമാണ് വിദ്യാ ബാലൻ. ചെറിയൊരു ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചുവരവ് നടത്തുകയാണ് വിദ്യാ ബാലൻ. വിദ്യാ ബാലൻ നായികയായി എത്തുന്ന ‘നീയാത്’ എന്ന ചിത്രമാണ് ഇപ്പോൾ റിലീസിനൊരുങ്ങുന്നത്. ‘ശകുന്തളാ ദേവി’ സംവിധായിക അനു മേനോൻ ആണ് നീയത് ഒരുക്കുന്നത്.

ചിത്രത്തിൽ വിദ്യാ ബാലൻ ഒരു ഡിറ്റക്ടീവായിട്ടാണ് വേഷമിടുന്നത്.അദ്വൈത കല, ഗിർവാണി ധയാനി എന്നിവർക്കൊപ്പം അനുമേനോനും ചേർന്നാണ് നീയത് എന്ന സിനിമയുടെ കഥ എഴുതിയിരിക്കുന്നത്.രാം കപൂർ, രാഹുൽ ബോസേ, മിത വസിഷ്ഠ്, നീരജ കബി, ഷഹാന ഗോസ്വാമി, അമൃത പുരി, ശശാങ്ക് അറോറ, പ്രജക്ത കോലി, ഡാനേഷ് റസ്വി എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ.

ജൂലൈ ഏഴിനാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേ സമയം മണിരത്നവും കമൽ ഹാസനും ഒന്നിക്കുന്ന ‘കെ എച്ച് 234’ ഒരുങ്ങുകയാണ് വിദ്യ.നീണ്ട നാളുകൾക്ക് ശേഷമാണ് വിദ്യ ബാലൻ ഒരു തെന്നിന്ത്യൻ സിനിമയുടെ ഭാഗമാകാൻ പോവുന്നത്. ഷെഫാലി ഷായോടൊപ്പം അഭിനയിച്ച ‘ജൽസ’ എന്ന ചിത്രത്തിലാണ് വിദ്യ അവസാനം അഭിനയിച്ചത്.36 വർഷത്തിനു ശേഷമാണ് കമൽഹാസനും മണിരത്നവും വീണ്ടും ഒന്നിക്കുന്നത് എന്ന പ്രത്യേകത കെ എച്ച് 234 എന്ന സിനിമയ്ക്കുണ്ട്

Aiswarya Aishu