‘സുന്ദരനും ആരോഗ്യവാനുമായ ഒരു ആണ്‍കുഞ്ഞെത്തി’! അമ്മയായ സന്തോഷം പങ്കുവച്ച് നടി വിഷ്ണുപ്രിയ

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ് ആയിട്ടുള്ള കാര്യമാണ് താരങ്ങളുടെ ഗര്‍ഭകാലം. പ്രെഗ്‌നന്‍സി പോസിറ്റീവ് ആണെന്നറിഞ്ഞാല്‍ മുതല്‍ ചിത്രങ്ങള്‍ പങ്കുവച്ച് ആഘോഷം തുടങ്ങും. ലേബര്‍ റൂമില്‍ പ്രസവിയ്ക്കുന്നതിന് തൊട്ടുമുമ്പേയുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവച്ച് തുടങ്ങും. എന്നാല്‍ വ്യത്യസ്തമായി ചിന്തിക്കുന്ന താരങ്ങളുമുണ്ട്.

അങ്ങനെ താന്‍ അമ്മയായ സന്തോഷമാണ് നടി വിഷ്ണുപ്രിയ പങ്കുവച്ചിരിക്കുന്നത്.
ഗര്‍ഭകാലത്ത് എടുത്ത മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രത്തിനൊപ്പമാണ് സന്തോഷ വാര്‍ത്ത വിഷ്ണുപ്രിയ പങ്കുവച്ചത്. ‘സുന്ദരനും ആരോഗ്യവാനുമായ ഒരു ആണ്‍കുഞ്ഞ് ഞങ്ങള്‍ക്ക് പിറന്നു എന്ന വാര്‍ത്തയാണ് താരം പങ്കുവച്ചിരിക്കുന്നത്.

‘സുന്ദരനും ആരോഗ്യവാനുമായ ഒരു ആണ്‍കുഞ്ഞ് ഞങ്ങള്‍ക്ക് പിറന്നു എന്ന വാര്‍ത്ത അറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഞങ്ങളുടെ മാലാഖ സ്നേഹവും സന്തോഷവും കൊണ്ട് ഞങ്ങളുടെ മനസ്സ് നിറച്ചു. അവനെ സുരക്ഷിതമായി നല്‍കിയ ദൈവത്തിന് നന്ദി’ എന്നാണ് വിഷ്ണുപ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

ഗര്‍ഭിണിയാണെന്ന വാര്‍ത്തയൊന്നും താരം ഇതുവരെ പങ്കുവച്ചിട്ടില്ലായിരുന്നു. അങ്ങനെ താരം ആരാധകര്‍ക്കും സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ്. 2019ലായിരുന്നു വിഷ്ണുപ്രിയയുടെ വിവാഹം. വിനയ് വിജയനാണ് ഭര്‍ത്താവ്.

2007ല്‍ ദിലീപ് നായകനായെത്തിയ സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തി. പിന്നീട് കേരളോത്സവം, പെണ്‍പട്ടണം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം ചെയ്തു ശ്രദ്ധിയ്ക്കപ്പെട്ടു.

Anu

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

50 mins ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

1 hour ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

3 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

4 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

4 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

4 hours ago