‘ഈ സ്ഥലത്ത് നല്ല വൈബ്’; സുശാന്ത് താമസിച്ചിരുന്ന ഫ്ലാറ്റിലേക്ക് താമസം മാറ്റി ദി കേരള സ്റ്റോറി നായിക

Follow Us :

ദി കേരള സ്റ്റോറി എന്ന ചിത്രത്തിലൂടെ കേരളത്തിൽ അടക്കം ചർച്ചയായ നടിയാണ് അദാ ശർമ്മ. ആത്മഹത്യ ചെയ്ത ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ അപ്പാർട്ട്മെന്റിലേക്ക് താമസം മാറിയിരിക്കുകയാണ് താരം. സുശാന്തിന്റെ അപ്പാർട്ട്മെന്റിലേക്ക് താമസം മാറുന്നുവെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ ഇക്കാര്യത്തിൽ താരം തന്നെ വ്യക്തത വരുത്തുകയായിരുന്നു. സുശാന്തിന്റെ മൃതദേഹം 2020 ജൂൺ 14-ഈ ഫ്ലാറ്റിൽ നിന്നാണ് കണ്ടെത്തിയത്.

ഈ ഫ്ലാറ്റിൽ പിന്നീട് ആരും താമസിച്ചിരുന്നില്ല. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് അദാ ശർമ ഈ ഫ്ലാറ്റ് വാങ്ങിയതായി റിപ്പോർട്ടുകൾ വന്നത്. എന്നാൽ, താരം ഇതേക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. പിന്നീട് ഏപ്രിലിലാണ് ഈ വിഷയത്തിൽ അദാ ശർമ്മ പ്രതികരിച്ചത്. താൻ ആ സ്ഥലം കാണാൻ പോയപ്പോൾ മാധ്യമ വാർത്തകൾ വന്നിരുന്നു. എന്നെയും നമ്മുക്ക് നല്ല സിനിമകൾ നൽകി വിട്ടുപിരിഞ്ഞ നടനെക്കുറിച്ചും പല കമൻറുകളും കണ്ടുവെന്നും അത് വേദനിപ്പിക്കുന്നുവെന്നാണ് താരം പറഞ്ഞത്.

698434-675845-sushant-singh-rajput-042618

ഇപ്പോൾ ഈ ഫ്ലാറ്റിലേക്ക് താമസം മാറിയെന്ന് അദാ ശർമ്മ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. നാല് മാസം മുൻപ് ഇങ്ങോട്ട് താമസം മാറിയിരുന്നു. എന്നാൽ എൻറെ പ്രൊജക്ടുകളുടെ പ്രമോഷനിലും ഒടിടി റിലീസിൻറെയും തിരക്കായതിനാൽ കൂടുതൽ സമയം ഇവിടെ ചെലവഴിക്കാൻ കഴിഞ്ഞില്ലെന്നാണ് താരം പറഞ്ഞത്. ഒരോ സ്ഥലത്തിൻറെ വൈബ് ഞാൻ ശ്രദ്ധിക്കാറുണ്ട്. പുതിയ സ്ഥലം എനിക്ക് വളരെ പൊസറ്റീവ് വൈബാണ് നൽകുന്നത് എന്നും നടി അഭിമുഖത്തിൽ പറയുന്നുണ്ട്.