ഇനി ഡിജിറ്റൽ ആധാറിന്റെ കാലം, എന്താണ് ഡിജിറ്റൽ ആധാർ?

Follow Us :

തിരിച്ചറിയൽ രേഖകൾ ഒരുപാട് ഉണ്ടെങ്കിൽ പോലും ഇന്ത്യക്കാരെ സംബന്ധിച്ച് നോക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചടിയൽ രേഖ ഏതെന്ന് ചോദിച്ചാൽ ഇപ്പോൾ ഒരുത്തരമേ പറയുകയുള്ളൂ, ആ ഉത്തരം ആധാർ കാർഡ് എന്നായിരിക്കും. നിലവിൽ ബാങ്കിംഗ് സേവനങ്ങൾക്ക് മുതൽ മറ്റേതെങ്കിലും ഔദ്യോഗിക സർട്ടിഫിക്കറ്റുകൾക്ക് വരെ ആധാർ കാർഡ് തന്നെയാണ് പ്രധാനമായും സമർപ്പിക്കുന്ന തിരിച്ചറിയൽ രേഖ. ഒരുവിധം എല്ലാ സേവനങ്ങൾക്കും ഇന്ന് ആധാർ കാർഡ് നിർബന്ധമായി കഴിഞ്ഞു. അത്രത്തോളം സാർവത്രികമായ ഒരു തിരിച്ചറിയൽ രേഖ ആയ ആധാർ കാർഡ് പക്ഷേ ഏത് സമയവും കൈയിൽ കൊണ്ട് നടക്കുക എന്നത് ഒരിത്തിരി ബുദ്ധിമുട്ടേറിയ കാര്യവുമാണ്. പ്രധാനമായും ആധാർ കാർഡ് നമ്മുടെ വ്യക്തിപരമായിട്ടുള്ള ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള സേവനങ്ങളുമായി ബന്ധപ്പെടുത്തിയതിനാൽ അവ കളഞ്ഞു പോയാൽ ഒരുപക്ഷേ വലിയ ഒരു ഭീഷണിയാണ് നമുക്ക് ഉണ്ടാവുക. അങ്ങനെയുള്ള അവസരത്തിൽ പരിഭ്രമിക്കാതിരിക്കാനുള്ള ഒരു പോം വഴിയാണ് ഡിജിറ്റൽ ആധാർ എന്ന സേവനത്തിലൂടെ പ്രയോജനപ്പെടുന്നത്.

നിങ്ങളുടെ ഫിസിക്കൽ ആധാർ കാർഡുകൾ പെട്ടെന്ന് തന്നെ ദുരുപയോഗം ചെയ്യപ്പെടാനും നഷ്‌ടപ്പെടാനും സാധ്യത ഉണ്ടെന്നത് വാസ്‌തവമായ കാര്യവുമാണ്. എന്നാൽ ഡിജിറ്റൽ ആധാറുകൾ ഒരിക്കലും അങ്ങനെ അല്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഗുണം. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അഥവാ യുഐഡിഐഎ നല്‍കുന്ന ഈ സവിശേഷ തിരിച്ചറിയല്‍ രേഖ സാധാരണ ആധാർ കാർഡിന്റെ എല്ലാ സേവനങ്ങളും നൽകുന്ന ഒന്നാണ്. എന്നാൽ അത് പലർക്കും ഇത് അറിയില്ലെന്ന് മാത്രം. ഫിസിക്കല്‍ ആധാറിന് സമാനമായി ഉപയോക്താവിന്റെ ബയോമെട്രിക് ഡാറ്റകൾ ഇതിലുമുണ്ടാവും. ഇതിന്റെ പ്രധാന ഗുണങ്ങൾഎന്ന് പറയുന്നത് എപ്പോള്‍ വേണമെങ്കിലും എവിടെ നിന്ന് വേണമെങ്കിലും നിങ്ങളുടെ ആധാര്‍ കാര്‍ഡ് ആക്‌സസ് ചെയ്യാനുള്ള അവസരമാണ് ഡിജിറ്റൽ ആധാർ മുന്നോട്ട് വയ്ക്കുന്നത്. കൂടാതെ ഈ കാർഡ് ഡൗണ്‍ലോഡ് ചെയ്യുന്നത് വേഗമേറിയതും, ലളിതവുമായ പ്രക്രിയയാണ് എന്നതും ഇതിനെ വേറിട്ട് നിർത്തുന്നു. കൂടാതെ നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്നത് പോലെ ഡിജിറ്റല്‍ ഫോര്‍മാറ്റ് കൂടുതല്‍ സുരക്ഷ ഉറപ്പുനല്‍കുന്നു. കൈയിൽ നിന്ന് നഷ്‌ടപ്പെടാനോ കേടുപാടുകളോ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ് ഈ കാർഡിന്റെ കാര്യത്തിൽ.

apply-aadhar-with-out-id-pr

ഇവ തന്നെയാണ് ഡിജിറ്റൽ-സാധാരണ ആധാർ കാർഡുകളെ തമ്മിൽ വേറിട്ട് നിർത്തുന്ന ഘടകങ്ങൾ. സാധുവായ ആയ ഒരു ആധാര്‍ നമ്പറോ, എന്റോള്‍മെന്റ് ഐഡിയോ ഉണ്ടായിരിക്കണം എന്നതാണ് ഇതിലെ പ്രധാന കാര്യം. മറ്റൊന്ന് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു മൊബൈല്‍ നമ്പറും കൂടിയേ തീരൂ. ഇത് രണ്ടും ഉള്ളവർക്ക് ഡിജിറ്റൽ ആധാർ കാർഡ് ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. അതിനായി https://uidai.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം ‘My Aadhaar’ സെഷനില്‍ നിന്ന് ‘Download Aadhaar’ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ആവശ്യമായ വിശദാംശങ്ങളും, സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന സെക്യൂരിറ്റി കോഡും നല്‍കുക. അവസാനമായി മൊബൈലില്‍ ലഭിക്കുന്ന ഒടിപി നല്‍കി, ‘Verify and Download’ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക. ഇതോടെ നിങ്ങളുടെ ഡിജിറ്റൽ ആധാർ ഡൗൺലോഡ് ആയി എന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാൽ ഇത് പിഡിഎഫ് ഫോര്‍മാറ്റില്‍ പാസ്‌വേഡ് പ്രൊട്ടക്റ്റഡ് ആയിട്ടായിരിക്കും ഉണ്ടാവുക. വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. നിങ്ങളുടെ പേരിന്റെ ആദ്യത്തെ നാല് അക്ഷരങ്ങളും ജനന വർഷവും ഇൻ ബിൽറ്റ് ആയി പാസ്‌വേർഡ് വരും. അത് അടിച്ചാൽ നിങ്ങൾക്ക് ആധാർ കാർഡ് തുറന്നു കാണാവുന്നതാണ്.