പ്രേമത്തിന് കണ്ണും കാതും ജെന്‍ഡറുമില്ല!!! ജീവിതത്തില്‍ ഹാപ്പിയാണ്, ആദിലയും നൂറയും

സോഷ്യല്‍ മീഡിയയിലെ വൈറല്‍ ലെസ്ബിയന്‍ ദമ്പതികളാണ് ആദിലയും നൂറയും. നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ജീവിതത്തില്‍ ഒന്നിച്ചവരാണ് ഇരുവരും. സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും വേട്ടയാടലുകള്‍ തുടരുമ്പോഴും തങ്ങളുടെ ജീവിതത്തില്‍ സന്തോഷത്തിലാണ് ഇരുവരും. വലിയ സൈബര്‍ ആക്രമണമാണ് ഇരുവരും ഇപ്പോഴും നേരിടുന്നത്.

തങ്ങളുടെ അതിജീവന കഥ പങ്കുവച്ചിരിക്കുകയാണ് ആദിലയും നൂറയും. ഇപ്പോഴത്തെ ജീവിതം ഹാപ്പിയാണെന്ന് ഇരുവരും പറയുന്നു. രണ്ടുപേര്‍ക്കും ജോലിയുണ്ട്. ഫിനാന്‍ഷ്യലി സെറ്റില്‍ഡ് ആയതുകൊണ്ട് സന്തോഷമാണ്.

ഇടയ്ക്ക് ഔട്ടിങ് പോകും. ഒരുമിച്ചിരിക്കുമ്പോള്‍ വീട്ടില്‍ തന്നെ സമയം ചെലവഴിക്കാനാണ് ഞങ്ങള്‍ക്കിഷ്ടം. പണ്ട് കിട്ടാത്ത ഒരുപാട് സ്വാതന്ത്ര്യം ഇപ്പോള്‍ കിട്ടുന്നുണ്ട്. ഞങ്ങളുടെ ലുക്കൊക്കെ മാറിയത് തന്നെ അതിനുദാഹരണമാണ്. മുന്‍പ് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ പറ്റുമായിരുന്നില്ല. അതുപോലെ എപ്പോള്‍ വേണമെങ്കിലും പുറത്ത് പോകാം, ആരും തടഞ്ഞു വയ്ക്കുകയോ ചോദ്യം ചെയ്യുകയോ ഇല്ലെന്നും അവര്‍ പറയുന്നു.

ഹോര്‍മോണ്‍ പ്രശ്നങ്ങളൊന്നും അല്ല. പ്രേമത്തിന് കണ്ണും കാതുമില്ലെന്ന് പറയുന്നത് പോലെ ജെന്‍ഡറുമില്ല. പലര്‍ക്കും അതറിയാത്ത പ്രശ്‌നമാണ്. വിദേശത്ത് മാത്രമുള്ളതാണെന്നും അല്ലാത്തവര്‍ക്കൊന്നും ഇങ്ങനെയില്ലെന്നാണ് പലരുടെയും ധാരണ.

അറിവില്ലായ്മ കൊണ്ടാണ്, അതുകൊണ്ട് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. പിന്നെ സെക്‌സിന്റെ ദാരിദ്ര്യമാണ് പലര്‍ക്കും. അത് ഞങ്ങളുടെ കമന്റ് ബോക്സില്‍ കാണാം. നിങ്ങള്‍ രണ്ട് പേരെയും ഞാന്‍ സ്വീകരിച്ചോളാം എന്നൊക്കെ പറഞ്ഞ് ചിലര്‍ വരാറുണ്ട്. ആണ്‍ തുണ ഇല്ലാതെ ഞങ്ങള്‍ ബുദ്ധിമുട്ടുന്നെന്നാണ് പലരുടെയും വിചാരം.

എങ്ങനെയാണ് സെക്‌സ് ചെയ്യുന്നത് എന്നുള്ള ചോദ്യങ്ങളുമായിട്ടും പലരും വരാറുണ്ട്. നോര്‍മല്‍ ആയിട്ടുള്ള ഒരു കപ്പിള്‍സിന്റെ അടുത്ത് ആരെങ്കിലും അങ്ങനെ ചോദിക്കുമോ. സെക്‌സില്‍ ഓരോരുത്തരും വ്യത്യസ്തരായിരിക്കും. അത് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ലല്ലോ.

കുടുംബത്തില്‍ നിന്നുണ്ടായ എതിര്‍പ്പുകള്‍ക്കൊന്നും ഇപ്പോഴും മാറ്റമൊന്നും സംഭവിച്ചിട്ടില്ല. അവരെ കുറ്റം പറയില്ല. കാരണം അവര്‍ക്കും ഈ ബന്ധം മനസ്സിലാക്കാന്‍ പറ്റാത്തത് അവരുടെ തെറ്റല്ല. ഞങ്ങളോടുള്ള വെറുപ്പിന്റെ ഗ്രാഫ് കൂടിയിട്ടേയുള്ളൂ. ഇനി അത് മാറാനുള്ള സാധ്യതയില്ല. മനസ്സിലാക്കാന്‍ പറ്റില്ലെങ്കില്‍ പോട്ടെ, പക്ഷെ തങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കുകയെങ്കിലും ചെയ്യാമല്ലോ എന്നാണ് ആദിലയും നൂറയും ചോദിക്കുന്നത്.

Anu

Recent Posts

എല്ലാവരും തെറ്റിദ്ധരിക്കേണ്ട! ദിലീപേട്ടൻ എന്നെ ആ സിനിമയിലേക്ക് വിളിച്ചിരുന്നു, ‘ട്വന്റി ട്വന്റി’ ചെയ്‌യാഞ്ഞതിന് കുറിച്ച് മീര ജാസ്മിൻ

പ്രേഷകരുടെ ഇഷ്ട്ട നടി ആയിരുന്നു മീര ജാസ്മിൻ, ദിലീപ് നിർമിച്ച ബിഗ്‌ബഡ്ജറ്റ് ചിത്രമായിരുന്നു ട്വന്റി ട്വന്റി, ദിലീപും, മീരയും നല്ല…

58 mins ago

അദ്ദേഹത്തിന് ദേഷ്യം വന്നാൽ പിന്നെ ശിവതാണ്ഡവമാണ്! മധു ബാലകൃഷ്‌ണന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ

മലയാളത്തിൽ നല്ല ശബ്ധ ഗാംഭീര്യമുള്ള ഗായകൻ ആണ് മധു ബാലകൃഷ്ണൻ, ഇപ്പോൾ ഗായകന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ ദിവ്യ പറഞ്ഞ…

3 hours ago

മനഃപൂർവം പ്രേക്ഷകരെ കരയിപ്പിക്കുന്നതല്ല! അത്തരത്തിലുള്ള സിനിമകൾ  ചെയ്യാൻ കാരണമുണ്ട്; ബ്ലെസ്സി

മലയളത്തിൽ ഒരുപാട് സിനിമകൾ സംവിധാനം ചെയ്യ്തിട്ടില്ലെങ്കിലും, ചെയ്യ്ത സിനിമകൾ എല്ലാം തന്നെ പ്രേക്ഷകരെ കണ്ണ് നനയിച്ചിട്ടുണ്ട്, അങ്ങനൊരു സംവിധായകനാണ് ബ്ലെസ്സി,…

4 hours ago

ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും സമാന്തയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത രൂത് പ്രഭു . താരകുടുംബത്തിന്റെ പാരമ്പര്യമോ അല്ലെങ്കിൽ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ്…

4 hours ago

എന്തെങ്കിലും ചെയ്യണം എന്ന് കരുതി പ്ലാൻ ചെയ്തല്ല ബിഗ് ബോസിലേക്ക് പോയത്, ശ്രീതു

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ടോപ് 6 വരെ എത്തിയ മത്സരാർത്ഥിയായിരുന്നു സീരിയൽ താരം കൂടിയായ ശ്രീതു…

4 hours ago

പതുക്കെ പതുക്കെ സംവിധായകനും നിർമ്മാതാവുമെല്ലാം അതിനോട് പൊരുത്തപ്പെടുകയായിരുന്നു, കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രംഗത്ത് ഏറെ ബഹുമാന്യ സ്ഥാനം ലഭിക്കുന്ന നടിയാണ് കെആർ വിജയ. തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ…

5 hours ago