15 മുട്ട, മട്ട അരി, ക്വിനോവ, മധുരക്കിഴങ്ങ്!! ശ്രീരാമനാവാന്‍ പ്രഭാസിന്റെ ഡയറ്റ്

ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലിയ്ക്ക് ശേഷം നടന്‍ പ്രഭാസ് നായകനാവുന്ന ചിത്രമാണ് ആദിപുരുഷ്. ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദിപുരുഷ്. ചിത്രത്തില്‍ ശ്രീരാമനായിട്ടാണ് പ്രഭാസ് എത്തുന്നത്.

വന്‍ മുതല്‍ മുടക്കില്‍ ത്രീഡിയില്‍ ഒരുക്കുന്ന ചിത്രമാണ് ആദിപുരുഷ്. ചിത്രത്തിനായി വലിയ തയ്യാറെടുപ്പുകളാണ് താരം നടത്തിയിരിക്കുന്നത്. ശ്രീരാമനാവാന്‍ കടുത്ത ഡയറ്റിലായിരുന്നു താരം.

കഠിനമായ വര്‍ക്കൗട്ടുകള്‍ മുതല്‍ കര്‍ശനമായ ഭക്ഷണക്രമം വരെ പ്രഭാസ് പാലിച്ചിരുന്നു. ആഴ്ചയില്‍ ആറ് ദിവസം വ്യായാമം, ജോഗിങ്, സൈക്ലിംഗ്, നീന്തല്‍ തുടങ്ങിയ കാര്‍ഡിയോ പരിശീലനങ്ങളും ചെയ്തിരുന്നു.

ഭക്ഷണ കാര്യത്തില്‍ അതീവ ശ്രദ്ധയുണ്ടായിരുന്നു. ചിക്കന്‍,മീന്‍, മുട്ട, പാലുല്‍പ്പന്നങ്ങള്‍ എന്നിവ പ്രഭാസിന്റെ ഡയറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ മട്ട അരി, ക്വിനോവ, മധുരക്കിഴങ്ങ് തുടങ്ങിയയവും നടന്‍ കഴിച്ചു. മാംസാഹാരത്തോടൊപ്പം പഴങ്ങളും പച്ചക്കറികളും ജ്യൂസും ഡയറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 15 മുട്ടകള്‍ ആണ് ദിവസവും പ്രഭാസ് കഴിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തില്‍ ബോളിവുഡ് താരസുന്ദരി കൃതി സനോന്‍ ആണ് സീതാ ദേവി ആയിട്ടെത്തുന്നത്. രാവണനായി സെയ്ഫ് അലിഖാനും എത്തുന്നു. ചിത്രം ജൂണ്‍ 16ന് ആണ് തിയേറ്ററുകളിലെത്തുന്നത്.

ചിത്രത്തിന്റെ ആദ്യമിറങ്ങിയ ടീസറിന് സോഷ്യലിടത്ത് വലിയ പരിഹാസമായിരുന്നു നിറഞ്ഞത്. വിഎഫ്കസിനെതിരെയായിരുന്നു രൂക്ഷ വിമര്‍ശനം നിറഞ്ഞത്. എന്നാല്‍ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ട്രെയിലര്‍ ടീസറിനെക്കാള്‍ മികച്ചതാണെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്

Anu

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

6 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

8 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

8 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

9 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

10 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

12 hours ago