ബോളിവുഡ് ചരിത്രത്തില്‍ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമാണ് പ്രഭാസ് നായകനായ ആദിപുരുഷ്. റിലീസിന് മുന്‍പ് തന്നെ അമിത പ്രേക്ഷകശ്രദ്ധ ലഭിച്ച ചിത്രമാണ് ആദിപുരുഷ്. അതേസമയം അത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തിരിക്കുന്നത്.
ആദ്യദിനം റെക്കോര്‍ഡ് കലക്ഷന്‍ നേടിയ ചിത്രത്തിന് പക്ഷേ കലക്ഷന്‍ നിലനിര്‍ത്താന്‍ ആയില്ല. മികച്ച അഡ്വാന്‍സ് റിസര്‍വേഷന്‍ ലഭിച്ചിരുന്നതാണ് ആദ്യ ദിനത്തില്‍ കലക്ഷന്‍ കൂട്ടിയത്.
എന്നാല്‍ പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നുമൊക്കെ ചിത്രത്തിന് മോശം അഭിപ്രായമാണ് നിറഞ്ഞത്. ആദ്യദിനത്തിലെയും ആദ്യ വാരാന്ത്യത്തിലെയും കളക്ഷനെ സാരമായി ബാധിച്ചില്ലെങ്കിലും തിങ്കളാഴ്ചത്തെ കലക്ഷനെ ഗുരുതരമായി നെഗറ്റീവ് മൌത്ത് പബ്ലിസിറ്റി സാരമായി ബാധിച്ചിരിക്കുകയാണ്.
വൈഡ് റിലീസ് ചെയ്ത ചിത്രം വെള്ളിയാഴ്ച റിലീസ് ദിനത്തില്‍ ചിത്രം 140 കോടി നേടിയെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നത്. ശനി, ഞായര്‍ ദിനങ്ങളിലും ചിത്രം 100 കോടി വീതം നേടിയിരുന്നു. അങ്ങനെ ആദ്യ മൂന്ന് ദിനങ്ങളില്‍ നിന്ന് തന്നെ ആകെ ആഗോള ഗ്രോസ് 340 കോടിയാണ് നേടിയത്. എന്നാല്‍ തിങ്കളാഴ്ച കളക്ഷന്‍ നേരേ താഴേക്ക് ആയിരുന്നു. വെറും 35 കോടിയാണ് തിങ്കളാഴ്ചത്തെ ചിത്രത്തിന്റെ ആഗോള കലക്ഷന്‍.
അതേസമയം നിര്‍മ്മാതാക്കളെ സംബന്ധിച്ച് ചിത്രം ഇതിനകം തന്നെ വലിയ നേട്ടമായിട്ടുണ്ട്. റിലീസിന് മുന്‍പുതന്നെ വിവിധ അവകാശങ്ങളുടെ വില്‍പ്പനയിലൂടെ മുടക്കുമുതലിന്റെ 85 ശതമാനം ചിത്രം നേടിയിട്ടുണ്ടായിരുന്നു. 500 കോടിയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്.
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…