ആദിപുരുഷ് റിലീസിന് മണിക്കൂറുകള്‍ മാത്രം!! ഹനുമാന്‍ സ്വാമിയ്ക്ക് സീറ്റ് റെഡി

സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസ് നായകനായ ആദിപുരുഷ്. രാമായണകഥയെ ആസ്പദമാക്കി ഓം റാവത്ത് ഒരുക്കിയ ചിത്രമാണ് ആദിപുരുഷ്. കാത്തിരിപ്പിനൊടുവില്‍ നാളെയാണ് ചിത്രം തിയ്യേറ്ററിലെത്തുന്നത്.
റിലീസ് ദിവസം തന്നെ മറ്റൊരു കാരണം കൊണ്ടു ചിത്രം ശ്രദ്ധ നേടിയിരിക്കുകയാണ്.

ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയറ്ററുകളിലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റാണ് വൈറലാകുന്നത്.

ഹനുമാന് വേണ്ടി തിയ്യേറ്ററില്‍ സീറ്റ് സെറ്റ് ചെയ്തിരിക്കുന്ന ഫോട്ടോയാണ് പുറത്തുവന്നിരിക്കുന്നത്. ഇത് വൈറല്‍ ആയിരിക്കുകയാണ്. ഹനുമാന്റെ ചിത്രആലേഖനം ചെയ്ത കാവി നിറത്തിലുള്ള മുണ്ട് സീറ്റില്‍ വിരിച്ചിട്ടുണ്ട്. ‘ഭഗവാന്‍ ഹനുമാന്റെ ഇരിപ്പിടം’ എന്നാണ് കമന്റുകള്‍ നിറയുന്നത്.

ഇത്തരത്തില്‍ എല്ലാ തിയറ്ററുകളിലും കാണുമെന്നും കമന്റുകളുണ്ട്. മാത്രമല്ല ഇവിടെ സിനിമ കാണാന്‍ എത്തുന്നവര്‍ക്ക് പൂക്കള്‍ അര്‍പ്പിക്കാനുള്ള അവസരവും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രം കാണാന്‍ ഹനുമാന്‍ തിയറ്ററുകളില്‍ വരും എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. ചിരഞ്ജീവിയായ ഹനുമാന്‍ രാമനുമായി ബന്ധപ്പെട്ട എല്ലായിടത്തും എത്തുമെന്നാണ് വിശ്വാസം. അതിനാല്‍ രാമന്റെ കഥയായ ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന തീയറ്ററിലും ഹനുമാന്‍ എത്തും എന്നാണ് വിശ്വാസം.

പ്രഭാസ് രാമനായി നിറഞ്ഞാടുന്നത് കാണാന്‍ കാത്തിരപ്പിലാണ് ആരാധകലോകം.
ഹിന്ദിയിലും തെലുങ്കിലും, തമിഴ്, മലയാളം ഭാഷകളിലും ചിത്രം എത്തുന്നുണ്ട്.

Anu

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago