ആ വാര്‍ത്ത വന്നതിന് ശേഷം പിന്നെ ഇന്റര്‍വ്യൂ കൊടുക്കാറില്ലെന്ന് അതിഥി രവി

സണ്ണി വെയ്ന്‍ നായക വേഷത്തിലെത്തിയ അലമാര എന്ന ചിത്രത്തിലൂടെയാണ് അതിഥി രവി എന്ന നായികയെ മലയാളിള്‍ ശ്രദ്ധിക്കുന്നത്. 2014ല്‍ സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ‘ആംഗ്രി ബേബീസ് ഇന്‍ ലവ്’ എന്ന ചിത്രത്തിലൂടെ സഹനടിയായാണ് അതിഥി രവി അഭിനയ രംഗത്തേക്ക് കടന്നു വന്നത്. മോഡലിംങ് രംഗത്തു നിന്നായിരുന്നു നടിയുടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. ഇപ്പോഴിതാ താന്‍ വളരെ കുറച്ചു മാത്രമേ അഭിമുഖങ്ങള്‍ കൊടുക്കാറുള്ളു എന്ന് താരം വ്യക്തമാക്കിയിരിക്കുകയാണ്.

ഇതിന്റെ കാരണവും നടി വെളിപ്പെടുത്തി. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖം വളച്ചൊടിച്ച് തന്റെ വ്യാജ വിവാഹവാര്‍ത്ത പുറത്തു വന്നിരുന്നുവെന്ന് അതിഥി പറയുന്നു. തന്റെ വീട്ടില്‍ ഇനി വരാനിരിക്കുന്ന ആഘോഷം ഏതാണെന്നായിരുന്നു അവതാരകയുടെ ചോദ്യം. തന്റെ സഹോദരന്റെ വിവാഹമാണെന്ന് മറുപടി നല്‍കി. ആ അഭിമുഖം വൈറലായതോടെ താന്‍ പറഞ്ഞ കാര്യം വളച്ചൊടിച്ച് തന്റെ വിവാഹ വാര്‍ത്തയായി.

നിരവധി മാധ്യമങ്ങളിലൂടെ തന്റെ വിവാഹവാര്‍ത്ത പുറത്തുവന്നു. അതോടെ അതിന് ശേഷം ഞാന്‍ ഇന്റര്‍വ്യൂ കൊടുത്തിട്ടേയില്ല. ഞാന്‍ കോളുകളും എടുക്കാറില്ല. ഇന്റര്‍വ്യൂവിന് വേണ്ടി വിളിക്കുകയാണെന്നറിഞ്ഞാല്‍ നൈസായിട്ട് ഞാന്‍ ഫോണ്‍ സൈലന്റാക്കുമെന്നും നടി പറയുന്നു. അതേസമയം പുറത്തിറങ്ങാനുള്ള ചിത്രം പത്താം വളവിനെ കുറിച്ചും നടി പ്രതികരിച്ചു. പത്താം വളവില്‍ അഭിനയിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കാണുന്നു, സുരാജിനും ഇന്ദ്രജിത്തിനൊപ്പവും ഒരു വേഷം പങ്കിട്ടതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും നടി പ്രതികരിച്ചു.

സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘പത്താം വളവ്’ മെയ് 13നാണ് തിയറ്ററുകളിലെത്തുന്നത്. എം. പദ്മകുമാറാണ് പത്താം വളവിന്റെ സംവിധായകന്‍. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന നിരവധി മൂഹൂര്‍ത്തങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ട്രെയിലര്‍ പുറത്തുവന്നിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം നടന്‍ അജ്മല്‍ അമീറും പത്താം വളവിലൂടെ മലയാളത്തില്‍ എത്തുന്നുണ്ട്.

വര്‍ഷങ്ങള്‍ക്കു മുമ്പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതിഥി രവിയും സ്വാസികയുമാണ് നായികമാര്‍. അനീഷ് ജി മേനോന്‍, സുധീര്‍ കരമന, സോഹന്‍ സീനു ലാല്‍, മേജര്‍ രവി, രാജേഷ് ശര്‍മ്മ, ഇടവേള ബാബു,നന്ദന്‍ ഉണ്ണി, ജയകൃഷ്ണന്‍,ഷാജു ശ്രീധര്‍, നിസ്താര്‍ അഹമ്മദ്,തുഷാര പിള്ള, അമ്പിളി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. നടി മുക്തയുടെ മകള്‍ കണ്മണി ആദ്യമായി പത്താം വളവിലൂടെ അഭിനയരംഗത്ത് എത്തുന്നുണ്ട്. ഒരു ഫാമിലി ഇമോഷണല്‍ ത്രില്ലറാണ് പത്താം വളവ്.

Gargi

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

8 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

9 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

10 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

13 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

15 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

16 hours ago