നല്ല വേഷം വേണമെങ്കിൽ കിടക്ക പങ്കിടണം, കാസ്റ്റിംഗ് കൗച്ച് അനുഭവം പങ്കിട്ട് അതിഥി റാവു

Follow Us :

മലയാളത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടിയാണ് അതിഥി റാവുഹൈദരി.മമ്മൂട്ടി നായകനായ പ്രജാപതിയായിരുന്നു ആദ്യ സിനിമ. പിന്നീട് തെലുങ്കിലേക്കും ബോളിവുഡിലേക്കുമെത്തി താരം ഇന്ന് ഇന്ത്യൻ സിനിമയിലെ നിറ സാന്നിധ്യമാണ്.ഇത്രയും കാലം നിറഞ്ഞു നിൽക്കാൻ സാധിച്ചുവെങ്കിലും അതിഥിയുടെ സിനിമാ യാത്ര അത്ര സുഖകരമായ ഒന്നായിരുന്നില്ല. പലരെയും പോലെ വെല്ലുവിളികളും പ്രതിസന്ധികളും അതിഥിയ്ക്കും നേരിടേണ്ടി വന്നിട്ടുണ്ട്.


ഇപ്പോഴിതാ കാസ്റ്റിംഗ് കൗച്ച് അനുഭവവും അതിഥിയ്ക്ക് അതിജീവിക്കേണ്ടി വന്നിട്ടുണ്ടെന്നി പറയുകയാണ് താരം.സൺഡേ ഗാർഡിയന് നൽകിയ അഭിമുഖത്തിൽ തന്റെ ഒരു അനുഭവം അതിഥി പങ്കുവെച്ചത്.നല്ല വേഷങ്ങൾ ലഭിക്കാൻ കിടക്ക പങ്കിടണമെന്ന് തന്നോട് ആവശ്യപ്പെട്ടുവെന്നും അത് നിരസിച്ചപ്പോൾ തനിക്കെതിരെ ചിലർ തിരിഞ്ഞു എന്നാണ് താരം വ്യക്തമാക്കിയത്.

ഒരു നിമിഷം പോലും ഞാൻ ആ തീരുമാനത്തിൽ കുറ്റബോധപ്പെടുന്നില്ല. മാത്രമല്ല എല്ലാ ഇൻഡസ്ട്രിയിലുമുള്ള അധികാരദുർവിനിയോഗത്തെക്കുറിച്ച് ഞാൻ എന്നും എവിടെയും സംസാരിക്കും. പക്ഷെ വ്യക്തിപരമായി ഞാൻ പേരുകൾ പറയാൻ ആഗ്രഹിക്കുന്നില്ലെന്നും താരം പറഞ്ഞു.

ഞാൻ എന്റെ തീരുമാനമെടുത്തു. അതൊരു ഉറച്ച തീരുമാനമായിരുന്നു. എങ്ങനെയാണ് ഒരാൾക്ക് എന്നോട് അങ്ങനെ സംസാരിക്കാൻ ധൈര്യം വന്നത്?” എന്നാണ് അതിഥി പറയുന്നത്. ”അതിന് ശേഷം എട്ട് മാസത്തേക്ക് എനിക്ക് സിനിമയൊന്നും ലഭിച്ചില്ലെന്നും പക്ഷെ ആ തീരുമാനം എന്നെ കരുത്തയാക്കുകയും എനിക്ക് വേണ്ടത് എന്താണെന്ന് ബോധ്യപ്പെടുകയും ചെയ്തുവെന്നും താരം വ്യക്തമാക്കി