കാന്‍ ഫിലീം ഫെസ്റ്റിവലില്‍ എത്തുന്ന താരസുന്ദരിമാരുടെ ഫോട്ടോകളും വിശേഷങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുന്നത്. എന്നാലിപ്പോഴിതാ അതിദി റാവു ഹൈദരലിയുടെ വരവ് ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. തീര്‍ത്തും ട്രെഡിഷണല്‍ ലുക്കിലാണ് അതിദി എത്തിയത്.
തൂവെള്ള സാരിയില്‍ അതീവ സുന്ദരിയായി എത്തിയ താരത്തിന്റെ ഫോട്ടോകള്‍ ഇപ്പോള്‍ ആരാധകരുടെ മനം കവരുകയാണ്. സാരിയും ഒപ്പം കല്ലുകള്‍ പതിപ്പിച്ച ചോക്കറുമാണ് താരം ധരിച്ചിരിക്കുന്നത്. റെഡ് കാര്‍പ്പെറ്റില്‍ തൂവെള്ള സാരിയില്‍ തിളങ്ങിയ അതിദിയുടെ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഐവറി ഓര്‍ഗന്‍സ സാരിയിലാണ് അദിതി എത്തിയത്. സബ്യാസാചിയാണ് നടിയ്ക്ക് ഈ സാരി ഡിസൈന്‍ ചെയ്ത് നല്‍കിയത്.
ബോളിവുഡ്, തമിഴ്, തെലുങ്ക് ഭാഷകളില്‍ തിളങ്ങിയ അതിദി റാവുവിന് മലയാളത്തിലും ആരാധകര്‍ ഏറെയാണ്. മലയാളത്തില്‍ തന്നെയാണ് താരം ആദ്യ സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തുന്നത്. 2006ല്‍ പുറത്തിറങ്ങിയ പ്രജാപതി എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്.
പിന്നീട് ഹിന്ദി സിനിമാ രംഗത്തേക്ക് താരം ചേക്കേറി. സൂഫിയും സുജാതയുമാണ് താരത്തിന്റെ മറ്റൊരു മലയാള സിനിമ. ദുല്‍ഖര്‍ സല്‍മാന്റെ നായികയായി ഹേയ് സിനാമിക എന്ന ചിത്രത്തിലും താരം എത്തിയിരുന്നു.
സിനിമയില്‍ മൗന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് താരം എത്തിയത്. ഗാന്ധി ടാല്ക്ക്സ് എന്ന സിനിമയാണ് താരത്തിന്റേതായി ഇപ്പോള്‍ ചിത്രീകരണം നടക്കുന്നത്.
അഭിനയിച്ച സിനിമകളേക്കാൾ വ്യക്തിജീവിതം കൊണ്ട് വാർത്തകളിൽ നിറഞ്ഞ താരമാണ് ബാല. ഓഫ് സ്ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലും ബാല…
'അമ്മ താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷങ്ങൾ കൊണ്ട് സാനിധ്യം അറിയിച്ച നടൻ ആയിരുന്നു ഇടവേള ബാബു,…
മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…