തമിഴ് താരം സിദ്ധാര്‍ത്ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി. തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള താരമാണ് അദിതി റാവു. മലയാളത്തിലും സൂഫിയും സുജാതയിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ്. ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് താരവിവാഹത്തിന്റെ വാര്‍ത്തയെത്തിയത്.
ഇന്ന് തെലങ്കാനയിലെ ക്ഷേത്രത്തില്‍ വെച്ചായിരുന്നു താരങ്ങളുടെ വിവാഹം. തെലങ്കാനയിലെ വനപര്ത്തിയിലുള്ള ശ്രീരംഗപൂരിലെ രംഗനാഥ സ്വാമി ക്ഷേത്ര മണ്ഡപത്തില്‍ വെച്ചായിരുന്നു താരവിവാഹം. വളരെ സ്വകാര്യ ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. തമിഴ്നാട്ടില്‍ നിന്നുള്ള വൈദികര്‍ ചടങ്ങിന് കാര്‍മികത്വം നിര്‍വഹിച്ചു. വിവാഹത്തെക്കുറിച്ച് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. വിവാഹ ചിത്രങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ നിറയുന്നതിനിടയിലാണ് വിവാഹ വാര്‍ത്തയെത്തിയത്. ഇരുവരും ഒന്നിച്ച് പല പരിപാടികളിലും പങ്കെടുക്കുന്നതിന്റെയും മറ്റുമുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ വൈറലായിരുന്നു.
2021ലെ തെലുങ്ക് ചിത്രമായ മഹാ സമുദ്രത്തില്‍ ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണ് അദിതി റാവു ഹൈദരിയും സിദ്ധാര്‍ഥും പ്രണയത്തിലായത്. ഈ സിനിമയ്ക്ക് ശേഷമാണ് അദിതിയും സിദ്ധാര്‍ഥും ഒന്നിച്ച് പൊതുഇടങ്ങളിലെത്തിയത്. വര്‍ഷങ്ങളായി ഇരുവരും ലിവിങ് റിലേഷനിലാണെന്നും ഗോസിപ്പുകള്‍ പ്രചരിപ്പിച്ചിരുന്നു.
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…