അലമാര എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നായികയാണ് അദിതി രവി. മിഥുൻ മാനുവൽ സണ്ണി വെയിനെ നായകനാക്കി ഒരുക്കിയ ചിത്രം മികച്ച പ്രതികരണം ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. അതിനു ശേഷം നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. സിനിമയിലേക്ക് വരുന്നതിനു മുൻപ് തന്നെ മോഡലിങ്ങിൽ തിളങ്ങിയതാണ് താരം. മോഡലിംഗ് ആണ് താരത്തോടെ സിനിമയിലേക്ക് എത്തിച്ചത്. വളരെ അവിചാരിതമായാണ് താരം മോഡലിംഗ് രംഗത്തേക്ക് എത്തുന്നത്. ഇപ്പോൾ തന്റെ ജീവിതത്തെ കുറിച്ച് പറയുകയാണ് താരം.
എന്റെ എല്ലാത്തിനും പിന്നിൽ എന്റെ ചേട്ടൻ രാകേഷ് ആണ്. സിനിമ തിരഞ്ഞെടുക്കുന്നതിന് കാര്യത്തിൽ ആയാലും അഭിനയത്തിന്റെ കാര്യത്തിൽ ആയാലും ചേട്ടൻ പറയുന്നതാണ് എനിക്ക് അവസാന തീരുമാനം. ചേട്ടനൊപ്പം കൊച്ചിയിൽ ഫ്ലാറ്റിൽ ആണ് ഞാൻ താമസിക്കുന്നത്. അഭിനയം ആണെങ്കിലും മോഡലിംഗ് ആണെങ്കിലും ജോലി കഴിഞ്ഞു വന്നു സ്വസ്ഥമായി കിടന്ന് ഉറങ്ങണം. അതാണ് എനിക്ക് ഇഷ്ട്ടം. കഥകള്‍ കേള്‍ക്കുന്നതും എല്ലായിടത്തും പോകുന്നതും ഒന്നിച്ചാണ്. എന്റെ എല്ലാ കാര്യങ്ങൾക്കും കട്ടയ്ക്ക് കൂടെ നിൽക്കുന്നത് ചേട്ടൻ ആണ്. ചേട്ടന്റെ വിവാഹം ഇപ്പോൾ ഉറപ്പിച്ചിരിക്കുകയാണ്. ചേട്ടന്റെ വിവാഹം അടിപൊളി ആക്കാനുള്ള പ്ലാനിൽ ആണ് ഞാൻ ഇപ്പോൾ. കല്യാണത്തിന് വേണ്ടി കുറെ പരിപാടികൾ ഒക്കെ ഞാൻ പ്ലാൻ ചെയ്യുന്നുമുണ്ട്.
എന്റെ വിവാഹം രണ്ടു മൂന്ന് വര്‍ഷത്തിനുള്ളില്‍ ഉണ്ടാകും. ഒരുപാട് കഷ്ട്ടപെട്ടിട്ടാണ് ഇവിടെ വരെ എത്തിയത്. ഇനിയും കുറെ നല്ല കഥാപാത്രങ്ങൾ ചെയ്യണം എന്ന് എനിക്ക് ആഗ്രഹം ഉണ്ട്. ശക്തമായ കഥാപാത്രങ്ങൾ ചെയ്യാൻ അവസരം ലഭിക്കുമ്പോൾ അല്ലെ നമ്മൾ അത് ചെയ്തു കാണിക്കാൻ കഴിയു. എന്നെക്കൊണ്ട് എല്ലാ തരത്തിലുമുള്ള കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് കാണിക്കണം. സ്ഥിരം ലഭിക്കുന്ന കഥാപാത്രങ്ങളിൽ നിന്ന് അൽപ്പം വ്യത്യസ്തമായ വേഷങ്ങൾ ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്. ആ ആഗ്രഹങ്ങൾ എല്ലാം സാധിച്ചതിന് ശേഷമേ ഞാൻ വിവാഹത്തിനേ കുറിച്ച് ചിന്തിക്കുന്നുള്ളു.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…