വാട്സപ്പിലെ അപകീർത്തി പോസ്റ്റുകൾക്ക് ഇനി മുതൽ അഡ്മിൻ ഉത്തരവാദിയല്ല

വാട്സാപ്പിലെ ഗ്രൂപ്പുകളുടെ അഡ്മിന്മാർക്ക് ഇനി മുതൽ ആശ്വസിക്കാം . ഹൈ കോടതി ഇറക്കിയ പുതിയ ഉത്തരവാണ് അഡ്മിൻ മാർക്ക് സന്തോഷകരമായ വാർത്ത ആയത് ഗ്രൂപ്പിൽ ആരെങ്കിലും അപകീർത്തി കരമായ രീതിയിൽ പോസ്റ്റിട്ടാൽ ഗ്രൂപ്പിന്റെ നടത്തിപ്പിക്കാരന് ഉത്തരവാദി അല്ലെന്നു ഡൽഹി ഹൈ കോടതിയുടെ ഉത്തരവ്. അപകീർത്തികരമായ പ്രസ്താവന പോസ്റ്റ് ചെയ്താൽ അയാൾക്ക് മാത്രമാണ്

കുറ്റകാരൻ ആകുക. ഈ കാര്യം കോടതി വ്യക്തമാക്കി. റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിലെ ജീവനക്കാരനായ ആശിഷ് ഭയല്ല തൻ അംഗമായ വാട്സ്ആപ് ഗ്രൂപിന്റെഅഡ്‌മിനെതിരെ ഉള്ള അപകീർത്തി കേസ് തള്ളി കൊണ്ടാണ് കോടതി ഉത്തരവ് ഇട്ടത്. വാട്സ്ആപ് ഗ്രൂപുകളിൽ അപകീർത്തികരമായ പ്രസ്താവനകൾ പോസ്റ്റ് ചെയ്‌തെന്ന് പരാതിയിൽ രാജ്യത്തു പലയിടത്തും ഗ്രൂപ്പ് അഡ്‌മിനെതിരെ കേസെടുത്തിരുന്നു.

ലാത്തൂരിലും ചന്ദീഗണ്ടിലും ഉൾപ്പെടെ അഡ്മിന്മാറീ അറസ്റ് ചെയ്യുക പോലുമുണ്ടായി. ഡൽഹി

ഹൈക്കോടതിയുടെ ഉത്തരവിന് ഡൽഹി സംസ്ഥാനത്ത മാത്രമേ സാധുതയുള്ളുവെങ്കിലും പുതിയൊരു നിയമവ്യാഖനത്തിനു വഴി തുറക്കും. അപകീർത്തികരമായ പ്രസ്താവന അച്ചടിച്ച് വന്നാൽ കടലാസ്സ് ഉൽപ്പാദിപ്പിക്കുന്നവർ എങ്ങനെ കുറ്റക്കാരെ ആകുമെന്ന് കോടതി ചോദിച്ചു. ഈ ഉത്തരവ് അഡ്മിൻ മാർക്ക് വളരെ ആശ്വാസമായിരിക്കുകയാണ് .  മുൻപ് ഗ്രൂപ്പ് മെമ്പേഴ്‌സ് ഉണ്ടാക്കുന്ന പല അപകീർത്തി മെസ്സേജുകൾക്കും അഡ്മിന്മാരായിരുന്നു ഉത്തരം പറഞ്ഞിരുന്നത് . ഇനി അവർക്ക് ആശ്വസിക്കാം

Krithika Kannan