പൃഥ്വിരാജും സംഘവും ജോർദാനിൽ കുടുങ്ങി !! കേന്ദ്രത്തോട് സഹായം അഭ്യർത്ഥിച്ച് ആടു ജീവിതം ടീം

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ ആയിരുന്നു. എന്നാല്‍ കൊവിഡ് 19 കാരണം ഇപ്പോള്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചു. സംവിധായകന്‍ ബ്ലസിയും നടന്‍ പൃത്ഥ്വിരാജും അടക്കമുള്ള 58 പേര്‍ ഇപ്പോള്‍ നാട്ടിലെത്താന്‍ കഴിയാതെ അവിടെ കുടുങ്ങി കിടക്കുകയാണ്.

അടിയന്തര സഹായം ആവശ്യപ്പെട്ട്​ ബ്ലെസി കേന്ദ്ര-സംസ്​ഥാന സര്‍ക്കാറുകള്‍ക്ക്​ കത്തയച്ചു. സംഭവത്തില്‍ ഇടപെടണമെന്ന്​ ഫിലിം ചേമ്ബറും ആവശ്യപ്പെട്ടു.വിഷയം അവിടത്തെ എംബസിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആട്​ ജീവിതം സിനിമയുടെ ഷൂട്ടിങ്ങിനായാണ്​ 58 അംഗ സംഘം കഴിഞ്ഞമാസം ജോര്‍ദാനിലെത്തിയത്​.

വാദി റും എന്ന സംരക്ഷിത മരുഭൂമി മേഖലയിലാണ്​ ചിത്രീകരണം നടന്നിരുന്നത്​. ഏ​പ്രില്‍ എട്ടിന്​ ഇവരുടെ വിസ കാലാവധി തീരുമെന്നാണ്​ വിവരം. കൂടാതെ ഭക്ഷണവും വെള്ളവും ഏതാനും ദിവസങ്ങള്‍ക്ക്​ മാത്രമാണുള്ളത്​.70 ദിവസത്തെ ഷൂട്ടിങ്ങിനായിരുന്നു സംഘം ജോര്‍ദാനിലെത്തിയത്​​. നാല്​ ദിവസം മുമ്ബ്​ ഷൂട്ടിങ്​ നിര്‍ത്തിവെപ്പിച്ചിട്ടുണ്ട്​. രാജ്യത്ത് കോവിഡ്​ സ്​ഥിരീകരിച്ചതോടെ​ നിലവില്‍ കര്‍ഫ്യ പ്രഖ്യാപിച്ചിട്ടുണ്ട്​. അഞ്ചുപേര്‍ കോവിഡ്​ ബാധിച്ച്‌​ മരി​ച്ചെന്നാണ്​ റിപ്പോര്‍ട്ട്​​.

അതുകൊണ്ട്​ തന്നെ ജോര്‍ദാനില്‍നിന്ന്​ ഉടന്‍ മടങ്ങണമെന്നാണ്​ ഇവരോട്​ ആവശ്യപ്പെട്ടിട്ടുള്ളത്​. രണ്ടാഴ്ച മുന്‍പ് ‘ആടുജീവിത’ത്തില്‍ അഭിനയിക്കുന്ന പ്രമുഖ ഒമാന്‍ നടന്‍ ഡോ. താലിബ്​ അല്‍ ബലൂഷി മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ജോര്‍ദാനിലെ ഹോട്ടലില്‍ നിരീക്ഷണത്തില്‍. എന്നാല്‍, ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ചിത്രീകരണം പുരോഗമിക്കുന്നുണ്ടെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്​തമാക്കി.

‘കോവിഡ്​ ഭീതിയെ തുടര്‍ന്ന്​ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ജോര്‍ദാനില്‍ വിദേശത്തുനിന്ന് എത്തുന്നവരെ 14 ദിവസത്തേക്ക്​ നിരീക്ഷണത്തില്‍ വെക്കുന്നുണ്ട്​.കോവിഡ്​ 19 റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ട ഒമാനില്‍ നിന്ന്​ വരുന്നതിനാല്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായിട്ടാണ്​ ഡോ. താലിബിനെ ജോര്‍ദാന്‍ അധികൃതര്‍ ചാവുകടലിന്​ അടുത്തുള്ള റമദ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്.ജോര്‍ദാനില്‍ ഇതുവരെ കൊറോണ കേസ്​ സ്​ഥിരീകരിച്ചിട്ടില്ല. 30ഓളം പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്​.

Rahul

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

13 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

14 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

15 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

17 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

18 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

19 hours ago