20  വർഷങ്ങൾക്ക്  ശേഷം  ഇന്ത്യയിൽ മൂന്ന് ഭാഷകളിൽ എങ്കിലും മുൻ നിര നടനായി അറിയപ്പെടണം ,പൃഥ്വിരാജ്  

Follow Us :

13 വര്ഷങ്ങള്ക്ക് മുൻപ് നടൻ പൃഥ്വിരാജ് ഒരു അഭിമുഖ്ത്തിൽ പറഞ്ഞ വാക്കുകൾ ഇന്ന് അക്ഷരം പ്രതി ശരിയായിരിക്കുന്ന  രീതിയിലാണ് നടന്റെ  കരിയർ മുന്നോട്ട് പോകുന്നത്, 20  വർഷങ്ങൾക്ക് ശേഷം താൻ ഇൻഡയിലെ മൂന്നു ഭാഷകളിലെങ്കിലും  മുൻ നിര നടനായി മാറണം എന്നായിരുന്നു, എന്നാൽ ഇപ്പോൾ ആ വാക്കുകൾ ശരിയായിരിക്കുകയാണ്, ‘കെ ജി എഫ്’ നു ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രം തന്നെയാണ് ‘സലാർ ‘ ,ചിത്രത്തിൽ പ്രഭാസിനൊപ്പം ശകത്മായ മറ്റൊരു കഥപാത്രവുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്.

കൂടാതെ സിനിമയുടെ പ്രമോഷൻ സമയത്തു പ്രശാന്തും, പ്രഭാസും പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞ വാക്കുകൾ മാത്രം മതി നടന്റെ കരിയർ തിളക്കമറിയാൻ, പൃഥ്വിരാജ് ഇല്ലെങ്കിൽ സലാർ ഇല്ല എന്നാണ് സംവിധായകൻ പ്രശാന്ത് നീൽ പറയുന്നത്. ചിത്രത്തിൽ വരദ രാജ മന്നാർ  എന്ന കഥപാത്രമാണ് പൃഥ്വിരാജ് ചെയ്യ്തിരിക്കുന്നത്, ഈ ഒരു കഥപാത്രത്തിനു വേണ്ടി താൻ ഒരുപാടു ആളുകളെ അന്വേഷിച്ചു , എന്നാൽ തന്റെ മനസിൽ ആദ്യം തെളിഞ്ഞ മുഖം പൃഥ്വിയുടെ ആയിരുന്നു എന്നും പ്രശാന്ത് പറഞ്ഞു

ഒരു സിനിമയുടെ തിരകഥ പൃഥ്വിരാജ് വായിക്കുന്നത് ഒരു സംവിധായകനെ പോലെയാണ് പ്രശാന്ത് നീൽ പറയുന്നു, അതുപോലെ താരത്തിന്റെ ആട് ജീവിതം, ശരിക്കും ആ സിനിമയിൽ ജീവിക്കുന്ന ഒരാൾ തന്നെ ആയിരുന്നു പൃഥ്വി  എന്ന് ചിത്രത്തിന്റെ സംവിധായകൻ ബ്ലെസി പറഞ്ഞിരുന്നു, ശരിക്കും സിനിമയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന ഒരു നടൻ തന്നെയാണ് പൃഥ്വിരാജ്,അപ്പോൾ നടൻ അന്ന് പറഞ്ഞ ആ വാക്കുകൾ സത്യമാകും എന്നാണ് സോഷ്യൽ മീഡിയയും കണ്ടെത്തുന്നത്