ബച്ചൻ കുടുംബത്തിന് പിന്നാലെ അനുപം ഖേറിന്റെ കുടുംബത്തിനും കോവിഡ് !! കോവിഡ് ഭീതിയിൽ ബോളിവുഡ്

അമിതാഭ് ബച്ചന്റെ കുടുംബത്തിന് കൊറോണ സ്ഥിതീകരിച്ചത് ബോളിവുഡിൽ ഞെട്ടൽ ഉണ്ടായിരിക്കുകയാണ്, അതിനു പിന്നാലെ നടന്‍ അനുപം ഖേറിന്റെ കുടുംബാംഗങ്ങള്‍ക്ക് കോവിഡ് ഫലം സ്ഥിരീകരിച്ചിരിക്കുകയാണിപ്പോള്‍. അനുപം ഖേറിന്റെ മാതാവ് ദുലരി, സഹോദരന്‍ രാജു, സഹോദര ഭാര്യ റിമ, അവരുടെ മകന്‍ വൃന്ദ എന്നിവര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ശനിയാഴ്​ച രാത്രി ബോളിവുഡ്​ ബിഗ്​ബി അമിതാഭ്​ ബച്ചനും മകന്‍ അഭിഷേക്​ ബച്ചനും കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. അമിതാഭ്​ ബച്ചന്​ കോവിഡ്​ ബാധിച്ച വിവരം അദ്ദേഹം തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. പിതാവി​​ന്‍റെ ഫലത്തിനു പിന്നാലെ അഭിഷേകിന്‍റെതും പോസിറ്റീവ്​ ആവുകയായിരുന്നു.

ഇന്നാണ് ഐശ്വര്യ റായ്​ ബച്ചനും മകള്‍ ആരാധ്യ ബച്ചനും കോവിഡ്​ സ്​ഥിരീകരിച്ചത്. നേരത്തേ ഇരുവരുടെയും​ കോവിഡ്​ പരിശോധന ഫലം നെഗറ്റീവാണെന്ന്​ മുംബൈ മേയര്‍ അറിയിച്ചിരുന്നു. ഇരുവ​രുടെയും ആന്‍റിജന്‍ പരിശോധനയില്‍ കോവിഡ്​ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ സ്രവ പരിശോധനയില്‍ കോവിഡ്​ സ്​ഥിരീകരിച്ചതായാണ്​ വിവരം. ജയ ബച്ച​​​ന്‍റെ കോവിഡ്​ പരിശോധന ഫലം നെഗറ്റീവാണ്​.കുടുംബവുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ക്ക്​ രോഗം ബാധിച്ചിട്ടുണ്ടോയെന്ന്​ രണ്ടു ദിവസത്തിനുള്ളില്‍ അറിയാം. ഇവരുടെ ജല്‍സ ബംഗ്ലാവ്​ അണുവിമുക്​തമാക്കിയിട്ടുണ്ട്​.

Rahul

Recent Posts

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

1 min ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

10 mins ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

21 mins ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

28 mins ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

35 mins ago

ആത്മീയ നേതാവ് സംഘടിപ്പിച്ച സത്‌സംഗം പരിപാടിക്കിടെ തിക്കും തിരക്കും; 90 പേർക്ക് ദാരുണാന്ത്യം

ലഖ്നൗ: യുപിയെ ​ഹാഥ്റസിൽ മതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 90 പേർക്ക് ദാരുണാന്ത്യം. ഒരു ആത്മീയ നേതാവിൻ്റെ നേതൃത്വത്തിൽ നടന്ന…

13 hours ago