മലയാള സിനിമയിൽ പ്രേക്ഷകർ കാണാൻ കൂടുതൽ ആഗ്രഹിച്ചിരുന്ന ഒരു പെയർ ആണ് മോഹൻലാൽ , ശോഭനയും അവർ അഭിനയിച്ച ചിത്രങ്ങളും, ഇപ്പോൾ ഇരുവരും ഒരു പുതു ചിത്രത്തിൽ നായികാനായകന്മാരായി എത്തുന്നു എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്, നടി ശോഭന തന്നെയാണ് ഈ വിവരം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചത്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഒരു പുതുചിത്രത്തിലാണ് ഇരുവരും എത്തുന്നത് . സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഇത്
മോഹൻലാലും, താനുമായുള്ള 56മത്ത് ചിത്രമാണിത്, 2020 റിലീസ് ആയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ആയിരുന്നു ശോഭന അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. സൗദി വെള്ളക്ക എന്ന ചിത്രത്തിന് ശേഷം തരുൺ സംവിധാനം ചെയ്യുന്ന മറ്റൊരു പുതിയ ചിത്രമാണ് ‘എൽ 360’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രം, ഈ ചിത്രത്തിൽ മോഹൻലാൽ ഒരു ടാക്സി ഡ്രൈവറായാണ് എത്തുന്നത്