Home Film News ആരാധകർ നിരാശരാകേണ്ട, ‘ഏജന്റ്’ ഡബ്ബിംഗ് പുനരാരംഭിച്ച് മമ്മൂട്ടി!

ആരാധകർ നിരാശരാകേണ്ട, ‘ഏജന്റ്’ ഡബ്ബിംഗ് പുനരാരംഭിച്ച് മമ്മൂട്ടി!

മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി നാല് വർഷത്തെ ഇടവേളയ്ക്കു ശേഷം തെലുങ്കിൽ അഭിനയിക്കുന്ന ചിത്രമാണ് ഏജൻറ്. അഖിൽ അക്കിനേനി നായകനാവുന്ന ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി എത്തുന്നത്.കേണൽ മഹാദേവൻ എന്ന കഥാപാത്രമായാണ് താരം ഏജൻറ് എന്ന ചിത്രത്തിൽ എത്തുന്നത്.


കഴിഞ്ഞ ദിവസമായിരുന്നു ഏജൻറ് എന്ന ചിത്രത്തിൻറെ ട്രെയ്‌ലർ പുറത്തെത്തിയത്. ദൃശ്യഭാഷയിലും ആക്ഷൻ രംഗങ്ങളിലുമൊക്കെ മികവ് പുലർത്തിയ ട്രെയ്‌ലറിൽ പക്ഷേ മമ്മൂട്ടിയുടെ സംഭാഷണങ്ങൾ ആരാധകരെ നിരാശപ്പെടുത്തിയ ഒന്നായിരുന്നു. സിനിമയിൽ ചില ഡയലോഗുകൾ മമ്മൂട്ടി സ്വയം ഡബ്ബ് ചെയ്തതാണെങ്കിൽ മറ്റു ചിലത് മറ്റാരുടെയോ ശബ്ദത്തിൽ ഉള്ളതാണെന്ന ആരാധകർ കണ്ടെത്തിയിരുന്നു.

മലയാളി ആരാധകർ ഈ വ്യത്യാസം ശ്രദ്ധിക്കുകയും സോഷ്യൽ മീഡിയയിൽ ഇത് ചർച്ചയാവുകയും ചെയ്തു. എന്നാൽ മമ്മൂട്ടി സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കിയിരുന്നില്ല.മൂന്ന് റീൽ മാത്രമാണ് താരം സ്വന്തം കഥാപാത്രത്തിന് ഡബ്ബ് ചെയ്തിരുന്നത്. അതേ സമയം ട്രെയ്‌ലർ ലോഞ്ചിൻറെ തീയതി നേരത്തെ നിശ്ചയിച്ചിരുന്നതായിരുന്നതിനാൽ മമ്മൂട്ടിയുടെ അഭാവത്തിൽ മറ്റൊരാളെ വച്ച് ട്രെയ്‌ലറിന് മാത്രമായി ഡബ്ബ് ചെയ്യിക്കുകയായിരുന്നുവത്രെ.അതേ സമയം മമ്മൂട്ടി ഏജൻറിൻറെ ഡബ്ബിംഗ് ഇന്ന് പുനരാരംഭിച്ചതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.

Exit mobile version