ബേബി ബംപ് കാണാം എന്ന് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ; കത്രീന കൈഫ് ഗർഭിണിയാണെന്ന് റിപ്പോർട്ടുകൾ

നടി കത്രീന കൈഫ് ഗർഭിണിയാണെന്ന് റിപ്പോർട്ടുകൾ. കത്രീനയുടെയും വിക്കി കൗശലിന്റെയും ലണ്ടൻ യാത്രയിൽ നിന്നുള്ള ഒരു വീഡിയോയാണ് താരം ​ഗർഭിണിയാണെന്ന സൂചനകൾ നൽകുന്നത്. ഓവർകോട്ട് ധരിച്ച്‌ നടക്കുന്ന കത്രീനയുടെ ബേബി ബംപ് കാണാം എന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്. ലണ്ടനിലെ ബേക്കർ സ്ട്രീറ്റിലൂടെ വിക്കി കൗശലും കത്രീനയും നടന്ന പോകുന്ന വീഡിയോ ഇപ്പോൾ വൈറലാണ്. കത്രീനയുടെ കൈ പിടിച്ചാണ് വിക്കി നടക്കുന്നത്.

കത്രീന ഗർഭിണിയാണെന്ന കമന്റുകളാണ് ഈ വീഡിയോയുടെ താഴെ നിറയുന്നത്. കത്രീനയോ വിക്കി കൗശലോ ഈ അഭ്യൂഹങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. 2021 ഡിസംബർ ഒമ്പതിനായിരുന്നു ഇരുവരെയും വിവാഹം. രണ്ടു വർഷത്തെ പ്രണയത്തിനൊടുവിലാണ് താരങ്ങൾ ഒന്നിച്ചത്. അതേസമയം, ‘മെരി ക്രിസ്മസ്’ ആണ് കത്രീനയുടെതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഫർഹാൻ അക്തറുടെ ‘ജീ ലേ സര’ ആണ് കത്രീനയുടെ പുതിയ ചിത്രം.

Ajay

Recent Posts

അച്ഛനും അമ്മയും അദ്ദേഹത്തെ വളരെ നല്ല രീതിയിലാണ് വളര്‍ത്തിയിരിക്കുന്നത്

നടി മീര വാസുദേവന്‍ അടുത്തിടെയാണ് വീണ്ടും വിവാഹിതയായത്. മീര വാസുദേവന്റെ മൂന്നാമത്തെ വിവാഹമായിരുന്നു. ഈ കഴിഞ്ഞ മെയ് 25നാണ് തന്റെ…

7 hours ago

പോസ്റ്റ് ഇട്ട് മിനിറ്റുകൾക്കുള്ളിൽ ആണ് വസ്ത്രം വിറ്റ് പോയത്

ഏറെ ആരാധകർ ഉള്ള താരമാണ് ദീപിക പദുക്കോൺ. താര മൂല്യത്തിലും മുന്നിലാണ് ദീപികയുടെ സ്ഥാനം. അമ്മയാവാൻ ഒരുങ്ങുകയാണ് ദീപിക. അതിന്റെ…

7 hours ago

ഐശ്വര്യയും ധനുഷും വിവാഹ ബന്ധത്തിലായിരിക്കെ തന്നെ പരസ്പരം പറ്റിക്കുകയായിരുന്നു

പരസ്പ്പരം പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഐശ്വര്യയും ധനുഷും. വിവാഹം നടക്കുമ്പോൾ ധനുഷിന് 21-ും ഐശ്വര്യയ്ക്ക് 23-ും ആയിരുന്നു പ്രായം. 2004ല്‍…

7 hours ago

ആരോഗ്യം വീണ്ടെടുത്ത് കൊണ്ടിരിക്കുകയാണ് ഇപ്പോൾ, ശ്വേതാ മേനോൻ

നടി ശ്വേതാ മേനോൻ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചോരു വീഡിയോ ആരാധകരെ ആശങ്കപെടുത്തിയിരുന്നു. എന്തോ ചികിത്സയിൽ ആണ് താരം എന്ന്…

8 hours ago

സ്വകാര്യത നഷ്ടമായി, സിനിമയിൽ വന്നതിന് ശേഷമുള്ള മാറ്റങ്ങളെ കുറിച്ച് മാളവിക

പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള സോഷ്യല്‍ മീഡിയ ആക്രമണങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മാളവിക മേനോന്‍ ഇപ്പോൾ. മലയാളത്തിലെ ഒരു മാസികയ്ക്ക്…

8 hours ago

വിവാഹം കഴിഞ്ഞ് മൂന്നാമത്തെ വർഷമാണ് വളരെ നിർണായകം

സിനിമകളിൽ വേഷമിട്ടിട്ടുണ്ടെങ്കിലും മലയാളത്തിലും തമിഴിലുമായി നിരവധി സീരിയലുകളിലൂടെയാണ് നടി ശ്രീജ ചന്ദ്രൻ പ്രേക്ഷക പ്രീതി നേടിയത്. തമിഴ് സീരിയലുകളാണ് ശ്രീജയ്ക്ക്…

9 hours ago