ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേയ്ക്ക് എത്തിയ താരമാണ് അഹാന കൃഷ്ണ. അഭിനേതാവ് കൃഷ്ണകുമാറിന്റെ മകൾ എന്നതിനപ്പുറം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ താരം കൂടിയാണ് അഹാന. കഴിഞ്ഞ ദിവസമായിരുന്നു അഹാനയ്ക്ക് 26 വയസ്സ് തികഞ്ഞത്. തന്റെ പിറന്നാൾ ദിനത്തിലായിരുന്നു താൻ ഒരു സംവിധായിക ആയ വിവരം താരം ആരാധകരുമായി തുറന്ന് പറഞ്ഞിരിയ്ക്കുന്നത്. തോന്നൽ എന്ന മ്യൂസിക്കൽ ആല്‍ബത്തിലൂടെയാണ് താരം സംവിധായിക ആയിരിയ്ക്കുന്നത്. ഇന്നിപ്പോൾ കഴിഞ്ഞ ദിവസം പിറന്നാളിനോട് അനുബന്ധിച്ചുള്ള താരത്തിന്റെ സോഷ്യൽ മീഡിയ ലൈവിനിടയിൽ താരം പറഞ്ഞ കുറച്ചു കാര്യങ്ങൾ ആണ് വൈറൽ ആയിരിയ്ക്കുന്നത്.