ഏറെ ആധാകരുള്ള താരമാണ് അഹാന കൃഷ്ണ. നടി, വ്ളോഗര്‍ എന്നീ നിലകളില്ലെല്ലാം പ്രശസ്തയായ താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അഹാനയുടെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വര്‍ഷങ്ങളായി തനിക്കും കുടുംബത്തിനും ഒപ്പം താമസിക്കുന്ന അപ്പച്ചിയുടെ ആഗ്രഹം നിറവേറ്റി കൊടുത്തിരിക്കുകയാണ് താരം. ഒരിക്കലെങ്കിലും വിമാനത്തില്‍ കയറണം എന്നതായിരുന്നു അപ്പച്ചിയുടെ ആഗ്രഹം.
‘അടുത്തിടെയാണ് ഞങ്ങള്‍ അറിഞ്ഞത് അപ്പച്ചിയുടെ ഏറ്റവും വലിയ ആഗ്രഹമാണ് ഒരിക്കലെങ്കിലും ഫ്ളൈറ്റില്‍ കയറണമെന്നത്. എന്നാല്‍ പിന്നെ ആ ആഗ്രഹം പൂര്‍ത്തിയാക്കാം എന്നോര്‍ത്തു. ആഗ്രഹങ്ങളൊന്നും ബാക്കിവയ്ക്കാന്‍ പാടില്ലല്ലോ,” എന്ന് അഹാന വീഡിയോയില്‍ പറയുന്നു.
അപ്പച്ചിയ്ക്കും സഹോദരി ഇഷാനിയ്ക്കുമൊപ്പം ചെന്നൈയിലേക്കായിരുന്നു അഹാനയുടെ യാത്ര. ചെന്നൈയില്‍ അപ്പച്ചി ഏറെനാള്‍ താമസിച്ചിട്ടുണ്ട്, അതിനാലാണ് യാത്രയ്ക്കായി ചെന്നൈ തിരഞ്ഞെടുത്തതെന്നും അഹാന വീഡിയോയില്‍ പറയുന്നുണ്ട്. ”പേടിയുണ്ടോ?” എന്ന അഹാനയുടെ ചോദ്യത്തിന് ”ഇല്ലെടാ, നിങ്ങള്‍ കൂടെയില്ലേ?” എന്ന് അപ്പച്ചി മറുപടി പറയുന്നുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…