ആഴക്കടലിലെ സുന്ദരമത്സ്യം! സ്വിമ്മിംഗ് സ്യൂട്ടിലുള്ള വീഡിയോ പങ്കുവെച്ച് അഹാന കൃഷ്ണ!

കഴിഞ്ഞ ദിവസം മാലിദ്വീപില്‍ എത്തിയ നടി അഹാന കൃഷ്ണയുടെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാനായി ആരാധകര്‍ അക്ഷമരായി കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ കടലിന്റെ അടിത്തട്ടില്‍ മത്സ്യങ്ങളോടൊപ്പം നീന്തി തുടിക്കുന്ന താരത്തിന്റെ വീഡിയോ ആണ് വൈറലായി മാറുന്നത്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജ് വഴി അഹാന കൃഷ്ണ തന്നെയാണ് ഈ വീഡിയോ പുറത്ത് വിട്ടത്.

സ്വിമ്മിംഗ് സ്യൂട്ടിലുള്ള നടിയുടെ ഈ മനോഹരമായ വീഡിയോ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു. സിനിമയോടൊപ്പം യാത്രകളേയും ഭക്ഷണത്തേയും ഒരുപാട് സ്‌നേഹിക്കുന്ന അഹാന, കഴിഞ്ഞ ദിവസമാണ് മാലിദ്വീപില്‍ എത്തിയത്. മാലിദ്വീപിലേക്ക് ഇത് താരത്തിന്റെ രണ്ടാം വരവാണ്.

രണ്ട് വര്‍ഷം മുമ്പ് ഉപേക്ഷിച്ചുപോയ എന്റെ ഹൃദയത്തിന്റെ ഭാഗം തിരഞ്ഞ് ഈ സ്വര്‍ഗത്തില്‍ വീണ്ടുമെത്തിയിരിക്കുന്നു എന്ന് കുറിച്ചാണ് താരം ഇവിടെ എത്തിച്ചേര്‍ന്ന വിവരം സോഷ്യല്‍ മീഡിയ വഴി തന്റെ ആരാധകരെ അറിയിച്ചത്.

 

ഇപ്പോഴിതാ ഒരു മത്സ്യ കന്യകയെ പോലെ നടുക്കടലിന്റെ അടിത്തട്ടില്‍ നീന്തുന്ന താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. നിരവധിപ്പേരാണ് താരത്തിന്റെ വീഡിയോയ്ക്ക് അടിയില്‍ കമന്റുകള്‍ പങ്കുവെച്ച് എത്തുന്നത്. ഇത് സാധ്യമാക്കിയതിനും നിര്‍ദേശങ്ങള്‍ നല്‍കിയതിനും താരം കൂടെയുള്ളവര്‍ക്ക് നന്ദിയും അറിയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സ്വിമ്മിംഗ് സ്യൂട്ടില്‍ താരം പങ്കുവെച്ച ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

ഇപ്പോഴിതാ മത്സ്യങ്ങള്‍ക്കൊപ്പം നടുക്കടലില്‍ നീന്തുന്ന താരത്തിന്റെ വീഡിയോയും ശ്രദ്ധ നേടുകയാണ്. ഒരുപാട് സന്തോഷവും ആവേശവും ആകാംക്ഷയും നിറഞ്ഞ താരത്തെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. യാത്രകള്‍ എപ്പോഴും ഇഷ്ടപ്പെട്ടിരുന്ന താരം നാളുകള്‍ക്ക് മുന്‍പ് കാശ്മീരില്‍ പോയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

Sreekumar

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

10 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

10 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

10 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

10 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

14 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

15 hours ago