രണ്ട് ചാണക പീസ് തരട്ടെ!!! മനുഷ്യരായാല്‍ അല്‍പ്പം ആത്മാഭിമാനം ഉണ്ടാകണമെന്ന് അഹാന

സോഷ്യല്‍ മീഡിയയില്‍ സജീവ താരമാണ് അഹാന കൃഷ്ണ. സൈബര്‍ ആക്രമങ്ങള്‍ക്കും ഇരയാകുന്നയാളാണ് താരം. ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവച്ച വിഡിയോയ്ക്ക് താഴെ പരിഹാസ കമന്റ് കുറിച്ചയാള്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് താരം. അധിക്ഷേപ കമന്റ് കുറിച്ചയാളുടെ പേരും ഇന്‍സ്റ്റഗ്രാം ഐഡിയുമടക്കം വെളിപ്പെടുത്തിയാണ് അഹാന മറുപടി നല്‍കിയത്.

അഹാനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ലാല്‍ നച്ചു എന്ന അക്കൗണ്ടില്‍ നിന്നും മോശം കമന്റ് വന്നത്. ”രണ്ട് ചാണക പീസ് തരട്ടെ” എന്നായിരുന്നു കമന്റ് ഇട്ടത്. ”സാധാരണയായി നിങ്ങളെപ്പോലുള്ളവരെ ഞാന്‍ ബ്ലോക്ക് ചെയ്യാറാണ് പതിവ്. എന്നാല്‍ ഒരു വ്യത്യസ്തതയ്ക്കു വേണ്ടി ഇത് നിങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മനുഷ്യരായാല്‍ അല്‍പ്പം ആത്മാഭിമാനം ഉണ്ടാകുന്നത് നല്ലതാണെന്ന് താരം പറയുന്നു.

അവനവനോടെങ്കിലും ആത്മാര്‍ഥമായ സ്‌നേഹം ഉറപ്പായും വേണം. ഇത്തരം ബുദ്ധിശൂന്യമായ, അറയ്ക്കുന്ന അര്‍ഥശൂന്യമായ ഡയലോഗുകള്‍ പൊതുമധ്യത്തില്‍ പറഞ്ഞുകൊണ്ട് സ്വയം അപമാനിക്കുകയും സ്വയം വിഡ്ഢിയാവുകയും ചെയ്യരുത്, സ്വയം സൂക്ഷിക്കുക എന്നാണ് അഹാന കുറിച്ചത്.

അഹാന കഴിഞ്ഞദിവസം പാട്ട് പാടുന്ന ഒരു വിഡിയോ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു. ഇതിന് താഴെയാണ് ”രണ്ട് ചാണക പീസ് തരട്ടെ” എന്ന കമന്റ് പ്രത്യക്ഷപ്പെട്ടത്.

അഹാനയുടെ മാസ് മറുപടിയ്ക്ക് പിന്തുണച്ച് നിരവധിപ്പേരാണ് എത്തിയിട്ടുള്ളത്. ഇത്തരക്കാര്‍ക്ക് ഇങ്ങനെ മറുപടി നല്‍കിയാല്‍ മാത്രം പോരെന്നും ഉതുപോലുള്ളവര്‍ക്കെതിരെ സൈബര്‍ പൊലീസില്‍ പരാതിപ്പെടണമെന്നും പലരും ആവശ്യപ്പെടുന്നു.

അഹാനയുടെ പുതിയ ചിത്രം ‘അടി’ അണിയറയില്‍ ഒരുങ്ങുകയാണ്. ഷൈന്‍ ടോം ചാക്കോയാണ് ചിത്രത്തില്‍ നായകന്‍. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്‍, കുറുപ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വേഫെറര്‍ ഫിലിംസ് ഒരുക്കുന്ന ചിത്രമാണിത്.

Anu

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

4 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

4 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

4 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

4 hours ago