മാസ്ക്കില്ലാതെ ലോക്ക്ഡൗണിൽ വീഡിയോയുമായി അഹാന, വിമർശിച്ച് സോഷ്യൽ മീഡിയയും!

കഴിഞ്ഞ ദിവസം അഹാന കൃഷ്ണ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. വടക്ക് വടക്ക് കോട്ടണ് കോട്ടണ് എന്ന ഗാനം പാടിക്കൊണ്ട് കാർ ഡ്രൈവ് ചെയ്യുന്നതിന്റെ വീഡിയോ ആണ് അഹാന ആരാധകരുമായി പങ്കുവെച്ചത്. വീഡിയോ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. നിരവധി പേരാണ് താരത്തിന്റെ വീഡിയോയ്ക്ക് കമെന്റുമായി എത്തിയിരിക്കുന്നത്. എന്നാൽ താരത്തിന് നേരെ വിമർശനവും ഉയർന്നിരിക്കുകയാണ് ഇപ്പോൾ. ഈ ലോക്ക്ഡൗൺ സമയത്ത് മാസ്ക്ക് വെയ്ക്കാതെ എങ്ങോട്ടേക്കാണ് പോകുന്നത് എന്നാണു ആളുകൾ ചോദിക്കുന്നത്.

ഇനി അങ്ങോട്ടിങ്ങോട്ട് എന്നാണാവോ എന്ന തലകെട്ടോടു കൂടിയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ വിമർശിക്കുന്നവരെക്കാൾ കൂടുതൽ അഹാനയ്ക്ക് അഭിനന്ദനങ്ങളുമായി യെത്തുന്നവർ ആണ് കൂടുതലും. ഇത് പോലെ പോകാൻ കൊതിയാകുന്നു, ഈ ലോക്ക്ഡൗണ്‍ സമയത്ത് അഹാന ഇതെങ്ങോട്ടേക്കാണ്, എന്നൊക്കെയുള്ള പോസിറ്റീവ് കമെന്റുകളും താരത്തിന് ലഭിക്കുന്നുണ്ട്.

അഭിനയം ആണെങ്കിലും നൃത്തം ആണെങ്കിലും ആലാപനം ആണെങ്കിലും തന്റെ കയ്യിൽ ഭദ്രം ആണെന്ന് തെളിയിച്ച താരമാണ് അഹാന കൃഷ്ണ. മലയാള സിനിമയിൽ നിരവധി ആരാധകർ ഉള്ള താരം തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ കൂടി മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ്. നടൻ കൃഷ്ണകുമാറിന്റെ മകൾ ആയ അഹാനയ്ക്ക് മികച്ച സ്വീകാര്യതയാണ് ആരാധകർ നൽകുന്നത്. ടോവിനോ തോമസ് നായകനായ ലൂക്കയിൽ നായികയായി എത്തിയത് അഹാന ആയിരുന്നു. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന്  ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. ഇന്ന് മലയാളത്തിലെ യുവനടിമാരുടെ ഇടയിൽ സ്ഥാനം നേടിയിരിക്കുകയാണ് അഹാന. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെയും തന്റെ കുടുംബത്തിന്റെയും വിശേഷങ്ങൾ മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇവയ്‌ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നതും. ഇൻസ്റ്റാഗ്രാമിൽ ആണെങ്കിലും ഫേസ്ബുക്കിൽ ആണെങ്കിലും എല്ലാം അഹാന സജീവമാണ്.

Devika Rahul