ഏറെ ആരാധകരുള്ള യുവനായികയാണ് അഹാന കൃഷ്ണ. ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെ നായികയായിട്ടാണ് അഹാന മലയാള സിനിമയിലേക്ക് എത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ അഹാന ആരാധകമനസ്സില്‍ പ്രതിഷ്ഠ നേടിയ. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. എല്ലാ വിശേഷങ്ങളും താരം പങ്കിടാറുണ്ട്.
ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. യാത്രയ്ക്കിടെ തനിക്കുണ്ടായ ദുരനുഭവമാണ് താരം പങ്കിടുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഫ്ലൈറ്റ് യാത്രക്കിടെയുണ്ടായ ദുരനുഭവം പങ്കുവച്ചത്.
ഫ്ലൈറ്റ് യാത്രയ്ക്കിടെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു അവസ്ഥ ഉണ്ടാകുന്നത്. 45 മിനിട്ട് വിമാനയാത്രക്കിടെ താന്‍ നാല് തവണ ഛര്‍ദ്ദിച്ചു. തലേ ദിവസം കഴിച്ച ഭക്ഷണമത്തില് നിന്ന് ഭക്ഷ്യ വിഷബാധയേറ്റതാണ്. അല്ലാതെ യാത്രക്കിടെ സംഭവിക്കാറുള്ള മോഷന്‍ സിക്നസ് ഒന്നും ഉണ്ടാകാറില്ല. യാത്ര തുടങ്ങും മുന്‍പ് തന്നെ വല്ലാത്തൊരു പന്തികേട് തോന്നിയിരുന്നു. എന്നാല്‍ ഛര്‍ദ്ദിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും താരം പറയുന്നു.
അപ്പോഴാണ് അടുത്തുണ്ടായിരുന്ന സഹയാത്രികന് രക്ഷകനായി എത്തിയത്. യാത്രയുടെ അവസാനം വരെ തന്റെ ബാഗ് പിടിച്ചിരുന്നത് അയാളായിരുന്നു. എന്നാല്‍ യാത്ര തുടങ്ങിയപ്പോള്‍ മുതല്‍ ഛര്‍ദ്ദിക്കുന്ന തന്നെ കുറിച്ച് മറ്റുള്ള യാത്രക്കാര്‍ എന്ത് കരുതുമെന്നായിരുന്നു മനസില്‍ നിറയെ. ഇന്‍ഡിഗോ വിമാനത്തിലെ ഛര്‍ദ്ദിക്കാനുള്ള ബാഗായിരുന്നു എന്റെ ഏക ആശ്രയം. മനസിന് വല്ലാതെ വിഷമം തോന്നിയ അവസ്ഥ യായിരുന്നു അത്. ഒപ്പം യാത്ര ചെയ്തിരുന്ന ഡോക്ടറും മറ്റ് യാത്രക്കാരും ഒരുപാട് സഹായം ചെയ്തു തന്നെന്നും താരം പറയുന്നു.
വിമാനത്തിലുണ്ടായിരുന്ന മറ്റുള്ളവരും വൊമിറ്റ് ബാഗ് തന്ന് സഹായിച്ചു. ഛര്‍ദ്ദിച്ച് അവശയായി കണ്ണുനിറഞ്ഞ അവസരത്തില്‍ എയര്‍ ഹോസ്റ്റസ് എത്തി സമാധാനിപ്പിക്കുകയും ചെയ്തു. പുറത്തിറങ്ങിയപ്പോള്‍ പൈലറ്റും എത്തി സുഖവിവരം തിരക്കി. ആരോഗ്യ പ്രശ്നം കാരണം അത്രയ്ക്ക് മോശമായിരുന്നു അവസ്ഥ എന്നും അഹാന പറയുന്നു.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…