50 കോടി തന്നാലും എന്റെ ക്രെഡിബിലിറ്റി വില്‍ക്കില്ല! അഹാന കൃഷ്ണ

മലയാള സിനിമയിലെ ശ്രദ്ധേയമായ യുവതാരമാണ് അഹാന കൃഷ്ണ. അച്ഛന്‍ കൃഷ്ണകുമാറിന്റെ പാത പിന്തുടര്‍ന്ന് സിനിമയില്‍ എത്തിയ അഹാനയും പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ്. കൃഷ്ണകുമാറും മക്കളും മലയാള സിനിമയിലെ ശ്രദ്ധേയ കുടുംബമാണ്.

സോഷ്യല്‍ മീഡിയയില്‍ രണ്ട് മില്യണിലധികം ഫോഴോവേഴ്‌സ് ഉള്ള താരമാണിന്ന് അഹാന കൃഷ്ണ. അതുകൊണ്ട് തന്നെ ഏറെ ഉത്തരവാദിത്തം പോസ്റ്റ് ചെയ്യുന്ന കണ്ടന്റില്‍ കാണിക്കാറുണ്ടെന്നും അഹാന കൃഷ്ണ പറയുന്നു.

ആദ്യമൊന്നും പോസ്റ്റ് ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ലെന്നും എന്നാല്‍ പല സ്ഥലങ്ങളില്‍ വെച്ചും ആളുകള്‍ തന്റെ വീഡിയോയെ പറ്റി പറയാന്‍ തുടങ്ങിയതോടെ ആ ഉത്തരവാദിത്തം തനിയെ തന്നെ വന്നുവെന്നും അഹാന പറയുന്നു.

‘ആദ്യമൊക്കെ അതൊരു ഉത്തരവാദിത്തമാണെന്ന് മനസിലാവാറുണ്ടായിരുന്നില്ല. എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് 5000 ഫോളോവേഴ്സ് ഉണ്ടായിരുന്നപ്പോള്‍ എങ്ങനെയാണോ ബിഹേവ് ചെയ്തത് അതുപോലെ തന്നെയാണ് ഇപ്പോഴും പെരുമാറുന്നത്. നമ്പര്‍ കൂടുന്നത് ശ്രദ്ധിക്കാറില്ല’.

എന്നാല്‍ കുറച്ച് കഴിയുമ്പോള്‍ നമുക്ക് ആ ഉത്തരവാദിത്തം മനസിലാവും. കാരണം ചില സ്ഥലങ്ങളില്‍ പോകുമ്പോള്‍ ചേച്ചി അന്ന് പറഞ്ഞ ആ ഡ്രസില്ലേ അതാ ഞാന്‍ വാങ്ങിച്ചത്, അന്ന് പറഞ്ഞ ക്രീം വാങ്ങി എന്നൊക്കെ ചിലര്‍ പറയും. അങ്ങനൊക്കെ പറയുമ്പോഴാണ് നമ്മുടെ ഉത്തരവാദിത്തം മനസിലാവുകയെന്നും അഹാന വ്യക്തമാക്കി.

കുറച്ച് നാളുകള്‍ക്ക് മുമ്പ് എന്റെ സുഹൃത്തിന്റെ വീട്ടില്‍ പോയപ്പോള്‍ എന്റെ പ്രായമുളള ഒരു പയ്യന്‍ എന്നോട് പറയുകയാണ് ഈയടുത്ത് ഫാഷന്‍ഫ്രൂട്ട് കഴിക്കുന്ന ഒരു വീഡിയോ ഇട്ടില്ലായിരുന്നോ, എന്റെ ഗ്രാന്റ് മദര്‍ അത് വീട്ടില്‍ ടി.വിയില്‍ ഇട്ട് കണ്ടോണ്ടിരിക്കുകയായിരുന്നു എന്ന്. എനിക്ക് അത്ഭുതമായി. അത്രത്തോളം ആള്‍ക്കാരിലേക്ക് ഇത് എത്തുന്നുണ്ടെന്ന് അപ്പോഴാണ് എനിക്ക് മനസിലാവുന്നത്. ചില സാഹചര്യങ്ങളിലൂടെ പോകുമ്പോള്‍ ഒരു വലിയ വിഭാഗം ആളുകള്‍ നമ്മെ കേള്‍ക്കുന്നുണ്ടെന്ന് മനസിലാവും,’ അഹാന പറഞ്ഞു.

ഞാന്‍ ഇടുന്ന വീഡിയോയുടെയെല്ലാം പരിപൂര്‍ണ ഉത്തരവാദിത്തം എനിക്കാണ്. വെറുതെ ഒരു കണ്ടന്റ് ഞാന്‍ ഇടില്ല. താല്‍പര്യമില്ലാത്ത ഒരു കണ്ടന്റ് ഞാന്‍ ഇടില്ല, എത്ര രൂപ തരാമെന്ന് പറഞ്ഞാലും. എത്ര രൂപ തന്നാലും എന്റെ ക്രഡിബിലിറ്റിക്ക് പകരമാവില്ല. 50 കോടി തരാമെന്ന് പറഞ്ഞാലും അതിന് പകരം എന്റെ വിശ്വാസ്യത വില്‍ക്കില്ല.

എന്ത് സാധനമാണെങ്കിലും എനിക്ക് അംഗീകരിക്കാന്‍ പറ്റുന്നതാണോ എന്ന് നോക്കും. അല്ലെങ്കില്‍ വേണ്ട എന്ന് പറയും. അവര്‍ക്ക് മാറ്റാന്‍ പറ്റുന്നതാണെങ്കില്‍ അത് പറയും,’ അഹാന കൂട്ടിച്ചേര്‍ത്തു.

Rahul

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

6 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

7 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

7 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

9 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

10 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

13 hours ago