അച്ഛന് കൃഷ്ണകുമാര്‍ സഞ്ചരിച്ച പാതയിലൂടെ തന്നെ അഭിനയ മേഖലയില്‍ എത്തിയ നടിയാണ് അഹാന കൃഷ്ണകുമാര്‍. എന്നാല്‍ ഒരു നടി എന്ന ലേബലില്‍ മാത്രം ഒതുക്കി നിര്‍ത്താന്‍ കഴിയുന്നതല്ല അഹാനയുടെ ഉള്ളിലെ കഴിവുകള്‍. സംവിധായിക, ഗായിക, കണ്ടന്റ് ക്രിയേറ്റര്‍, നര്‍ത്തകി തുടങ്ങി ഒരുപാട് മേഖലകളില്‍ താരം ഇനിതോടകം തന്നെ ശോഭിച്ച് കഴിഞ്ഞു. ഇപ്പോഴിതാ ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ഒരു ഗാനവുമായി എത്തിയിരിക്കുകയാണ് അഹാന.
ദുല്‍ഖര്‍ സല്മാന് നായകനായി എത്തിയ കുറുപ്പ് എന്ന സിനിമയിലെ പകലിരവുകളാം എന്ന് തുടങ്ങുന്ന പാട്ടാണ് താരം ആലപിച്ചിരിക്കുന്നത്. ഗാനം ആലപിക്കുന്നതിന്റെ വീഡിയോ താരം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി ദീപിക പദുകോണിന്റെ ഏറ്റവും പുതിയ ചിത്രമായ ഗെഹരായിയാനിലെ ഗാനം ആലപിച്ച് അഹാന എത്തിയിരുന്നു.
ഇപ്പോഴിതാ താരത്തിന്റെ പുതിയ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സിനിമ ഇറങ്ങി കുറച്ച് നാളുകള്‍ പിന്നിട്ടെങ്കിലും മലയാളികള്‍ ഇന്നും മൂളിനടക്കുന്ന ഒരു ഗാനമാണ് കുറുപ്പ് എന്ന സിനിമയിലെ പകലിരവുകളാം എന്ന ഗാനം. അഹാന ഉള്‍പ്പെടെ നടന് കൃഷ്ണകുമാറിന്റെ കുടുംബത്തില്‍ എല്ലാവരും സെലിബ്രിറ്റികളാണ്.
എല്ലാവരേയും യൂട്യൂബ് ചാനല്‍ വഴിയും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് വഴിയും എല്ലാവര്ക്കും പരിചിതമാണ്. അമ്മ സിന്ധുവിന്റെ യൂട്യൂബ് വീഡിയോയില്‍ അഹാന ഈ ഗാനം പ്രാക്ടീസ് ചെയ്യുന്ന ഭാഗം കണ്ടത് മുതല്‍ എന്നാണ് ഞങ്ങള്‍ക്ക് വേണ്ടി ഈ ഗാനം പാടിത്തരിക എന്ന് ചോദിക്കുകയായിരുന്നു ആരാധകര്‍.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…