‘ശ്യാം പുഷ്‌കരന്‍ ഇന്നോളം എഴുതിയതില്‍ വെച്ച് ഒരു വെറൈറ്റി അറ്റംപ്റ്റാണ് തങ്കം’

ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്ത ചിത്രം തങ്കം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ശ്യാം പുഷ്‌കരന്‍ ഇന്നോളം എഴുതിയതില്‍ വെച്ച് ഒരു വെറൈറ്റി അറ്റംപ്റ്റാണ് തങ്കമെന്ന് അഹ്നാസ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

തങ്കം നല്ല സ്വയമ്പന്‍ ത്രില്ലറാണ് ??
പക്കാ റിയലിസ്റ്റിക് പടം
ശ്യാം പുഷ്‌കരന്‍ ഇന്നോളം എഴുതിയതില്‍ വെച്ച് ഒരു വെറൈറ്റി അറ്റംപ്റ്റാണ് തങ്കം
എന്ന് വെച്ച് അതിവേഗത്തില്‍ പറഞ്ഞു പോകുന്ന ട്വിസ്റ്റുകള്‍ കൊണ്ട് അമ്മാനമാടുന്ന ഐറ്റമൊന്നുമല്ല കേട്ടോ
ട്വിസ്റ്റൊക്കെയുണ്ട് പക്ഷേ ഒരല്പം
പതിഞ്ഞ താളത്തിലാണ് കഥ പറഞ്ഞ് പോകുന്നത്
മുന്നോട്ട് പോകും തോറും അടുത്തത് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ഒരു എത്തും പിടിയുമില്ലാതെ നമ്മളെ ഇങ്ങനെ ആകാംഷയുടെ മുള്‍ മുനയില്‍ നിര്‍ത്തുന്ന ഐറ്റം
നമ്മള്‍ വിചാരിക്കുന്ന പോലെ അല്ല സിനിമയിലെ കഥാപാത്രങ്ങളും ഈ സിനിമയും സഞ്ചരിക്കുന്നത്
വല്ലാത്തൊരു പടമാണ്
വിനീത് ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന കണ്ണന്‍ എന്ന കഥാപാത്രത്തിന്റെ അതേ സ്വഭാവമാണ് സിനിമക്കും
അടിമുടി ദുരൂഹതയാണ്
സ്വന്തം ഭാര്യക്കും, ആത്മാര്‍ത്ഥ സുഹൃത്തിന് പോലും പൂര്‍ണമായി അങ്ങോട്ട് മനസ്സിലാക്കി എടുക്കാന്‍ പറ്റാത്ത ഒരു മനുഷ്യന്‍
എന്ത് മനോഹരമായിട്ടാണ് പുള്ളി കണ്ണനെ അവതരിപ്പിച്ചിരിക്കുന്നത്
As an actor പുള്ളി ഒരുപാട് ഇമ്പ്രൂവ് ആയി
കിളി പറത്തി കളയുന്ന പരുപാടിയാണ് പുള്ളി ഈ സിനിമയില്‍ ചെയ്ത് വെച്ചേക്കുന്നത് !കേള്‍ക്കുമ്പോള്‍ ഒരിത്തിരി തള്ള് ആയിട്ട് തോന്നാം, നിങ്ങള്‍ക്ക് പടം കാണുമ്പോള്‍ കാര്യം മനസ്സിലാകും,
പിന്നെ ബിജു മേനോന് വളരെ കൂളായി ചെയ്ത് വിടാന്‍ പറ്റിയ റോളായിരുന്നു തങ്കത്തിലെ മുത്ത് , പുള്ളി അത് നല്ല വെടിപ്പായി ചെയ്തിട്ടുമുണ്ട് !
സെക്കന്റ് ഹാഫില്‍ കഥയുടെ ആ ഒരു ഫ്‌ലോയിക്ക് യാതൊരു തടസവും ഇല്ലാത്ത വിധം ചെറിയ കോമഡിയും ഉണ്ട്
പിന്നെ എടുത്ത് പറയേണ്ടത് ഗിരീഷ് കുല്‍ക്കര്‍ണിയുടെ പെര്‍ഫോമന്‍സാണ് സെക്കന്റ് ഹാഫില്‍ പുള്ളി തകര്‍ത്തു കളഞ്ഞു ??
എന്തായാലും പടം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു
തങ്കം തിയേറ്ററില്‍ എത്രത്തോളം ഹിറ്റാകും എന്ന് എനിക്ക് അറിയില്ല
പക്ഷേ ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു പറയാം OTT റിലീസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്ന ചിത്രമായിരിക്കും തങ്കമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ശ്യാം പുഷ്‌കരന്റേതാണ് തിരക്കഥ. ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ്ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി എന്നിവരും നിരവധി മറാത്തി, തമിഴ് താരങ്ങളും വേഷമിടുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഭാവന സ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവരാണ്.

ദംഗല്‍, അഗ്ലി തുടങ്ങിയ ശ്രദ്ധേയങ്ങളായ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനായ മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Gargi