ഐന്ദ്രില ശര്‍മ്മ അന്തരിച്ചു: നടി അവസാന പോസ്റ്റ് സമര്‍പ്പിച്ചത് കാമുകന്

ബംഗാളി നടി ഐന്ദ്രില ശര്‍മ്മ (24) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് നവംബര്‍ ഒന്നാം തീയതിയാണ് ഐന്ദ്രിലയെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന ഐന്ദ്രിലയ്ക്ക് ഒന്നിലേറെ ഹൃദയാഘാതങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയയായ ഐന്ദ്രിലയുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ചിരുന്നതായി സിടി സ്‌കാന്‍ റിപ്പോര്‍ട്ടുസൂചന നല്‍കിയിരുന്നു.

പക്ഷാഘാതം ഉണ്ടാകുന്നതിന് ഒരു ദിവസം മുമ്പ്, ഒക്ടോബര്‍ 31 ന് നടി തന്റെ അവസാന ഇന്‍സ്റ്റാഗ്രാം പോസ്റ്റ് പങ്കിട്ടു, അത് അവളുടെ കാമുകന്‍ സബ്യസാചി ചൗധരിക്ക് സമര്‍പ്പിച്ചു.

ചിത്രത്തില്‍ ഐന്ദ്രിലയും സബ്യസാചിയും ഒരുമിച്ച് നില്‍ക്കുന്നത് കാണാം. ‘ജീവിക്കാനുള്ള എന്റെ കാരണം’ (ബംഗാളിയില്‍ എഴുതിയത്) ജന്മദിനാശംസകള്‍ @sabyasachi_3110′ എന്ന അടിക്കുറിപ്പോടെയാണ് നടി പോസ്റ്റ് പങ്കിട്ടത്. കമന്റ് വിഭാഗത്തില്‍ ഇപ്പോള്‍ നടിക്കുള്ള ആദരാഞ്ജലികള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അര്‍ബുദരോഗത്തെ രണ്ടുതവണയാണ് ഐന്ദ്രില അതിജീവിച്ചത്. ഝുമുര്‍ എന്ന പരിപാടിയിലൂടെ ടെലിവിഷനില്‍ അരങ്ങേറ്റം കുറിച്ച ഐന്ദ്രില ജിബോണ്‍ ജ്യോതി, ജിയോന്‍ കത്തി തുടങ്ങിയ പരിപാടികളിലൂടെ ജനപ്രീതി നേടി. ചില ഓ.ടി.ടി. പ്രോജക്ടുകളുടെ ഭാഗവുമായിരുന്നു ഐന്ദ്രില.അടുത്തിടെ പുറത്തിറങ്ങിയ ഭാഗര്‍ എന്ന വെബ്സീരീസിലും ഐന്ദ്രില ഭാഗമായിരുന്നു.

Gargi

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

9 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

10 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

10 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

12 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

13 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

15 hours ago