വിവാദങ്ങള്‍ക്കൊടുവില്‍ സംവിധായിക ഐഷ സുല്‍ത്താനയുടെ ‘ഫ്ലഷ്’ സിനിമ തിയ്യേറ്ററിലേക്ക് എത്തുന്നു. ചിത്രത്തിന്റെ റിലീസ് തീയ്യതി പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാവ് ബീനാ കാസിം. ജൂണ്‍ 16നാണ് ഫ്ലഷ് തിയ്യേറ്ററിലേക്ക് എത്തുന്നത്.
ചിത്രം റിലീസ് ചെയ്യാതിരിക്കാന്‍ നിര്‍മ്മാതാവ് ശ്രമിക്കുകയാണെന്നായിരുന്നു ഐഷ സുല്‍ത്താന ആരോപിച്ചിരുന്നത്. കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കും എതിരെയാണ് ചിത്രത്തില്‍ പറയുന്നത്. അതാണ് ചിത്രം റിലീസ് ചെയ്യാത്തതെന്നുമായിരുന്നു സംവിധായിക ആരോപിച്ചത്.
എല്ലാവരും ചിത്രത്തിനെ കൊന്നെന്നും മൃതദേഹമെങ്കിലും തിരിച്ചുതരണമെന്നും ഐഷ സുല്‍ത്താന പറഞ്ഞിരുന്നു. അതേസമയം. തന്നോട് പറഞ്ഞ കഥ അല്ല ഐഷ സിനിമയാക്കിയതെന്നായിരുന്നു നിര്‍മ്മാതാവ് മറുപടിയായി പറഞ്ഞിരുന്നത്.
ഞാന്‍ ബി.ജെ.പി ലക്ഷദ്വീപ് ഘടകം ജനറല്‍ സെക്രട്ടറിയുടെ ഭാര്യ ആയിട്ട് കൂടി തന്നെയാണ് ഐഷ സുല്‍ത്താനയുടെ സിനിമയ്ക്ക് പണം മുടക്കിയത്.
കാരണം ലക്ഷദ്വീപില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി ആദ്യമായി സംവിധാന രംഗത്തേക്ക് കടന്നു വരുന്നതിനെ പ്രോത്സാഹിപ്പിക്കാനും ഒരു സ്ത്രീ എന്നുള്ള നിലയ്ക്ക് സ്ത്രീകളെ കുറിച്ച്, സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും പറയുന്ന ഒരു സിനിമ സമൂഹത്തിലേക്ക് എത്തിക്കാനും കൂടിയാണ് ചിത്രമെടുക്കാന്‍ തയ്യാറായത് എന്നുമായിരുന്നു ബീന പറഞ്ഞിരുന്നത്. നല്ല ഉദ്ദേശത്തോടെ പണം മുടക്കിയ എന്റെ സിനിമയില്‍ ആവശ്യമില്ലാത്ത രാഷ്ട്രീയ ശത്രുതകളെ ഉണ്ടാക്കാനാണ് ഐഷ ശ്രമിച്ചതെന്നും ബീന കാസിം പറഞ്ഞിരുന്നു.
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…