Home Film News ‘ആത്മീയ ​ഗുരുവിന്റെ ഉപദേശമാണ് കാരണം’, രജനിയുടെ ഞെട്ടിച്ച തീരുമാനം എന്തു കൊണ്ട്, വെളിപ്പെടുത്തി മകൾ

‘ആത്മീയ ​ഗുരുവിന്റെ ഉപദേശമാണ് കാരണം’, രജനിയുടെ ഞെട്ടിച്ച തീരുമാനം എന്തു കൊണ്ട്, വെളിപ്പെടുത്തി മകൾ

ഇന്ത്യൻ സിനിമയിൽ സൂപ്പർ സ്റ്റാർ എന്ന് കേൾക്കുമ്പോൾ ആദ്യം മനസിൽ എത്തുന്നയാൾ സാക്ഷാൽ രജനീകാന്ത് തന്നെയാകും. 72മത്തെ വയസിലും ഇന്ത്യൻ സിനിമയിലെ സ്റ്റൈലിഷ് താരമായി രജനി തിളങ്ങി നിൽക്കുകയാണ്. താരം അതിഥി വേഷത്തിൽ എത്തിയ ലാൽ സലാം എന്ന ചിത്രമാണ് അടുത്തിടെ തീയറ്ററിൽ എത്തിയത്. രജനിയുടെ മകളായ ഐശ്വര്യ രജനികാന്താണ് ചിത്രത്തിൻറെ രചനയും സംവിധാനവും.

ചിത്രത്തിൻറെ പ്രമോഷൻറെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ രജനികാന്തിനെക്കുറിച്ച് കുറേകാര്യങ്ങൾ ഐശ്വര്യ വെളിപ്പെടുത്തിയിരുന്നു. അതിൽ ഒന്നാണ് എന്തുകൊണ്ടാണ് സിനിമ നിർമ്മാണത്തിൽ നിന്നും രജനികാന്ത് വിട്ടുനിൽക്കുന്നത് എന്നുള്ളതായിരുന്നു. ലോട്ടസ് ഇൻറർനാഷണൽ എന്ന പേരിൽ പ്രൊഡക്ഷൻ കമ്പനി നടത്തിയിരുന്നു രജനി. പല ഹിറ്റ് ചിത്രങ്ങളിലും ഈ കമ്പനി നിർമ്മാണ പങ്കാളികൾ ആയിരുന്നു.

എന്നാൽ 2002 ൽ ഇറങ്ങിയ ബാബ എന്ന ചിത്രത്തിന് ശേഷം രജനിയുടെ കമ്പനി സിനിമ നിർമ്മാണത്തിൽ നിന്നും പൂർണ്ണമായി വിട്ടു നിൽക്കുകയാണ്. സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ബാബ എന്ന ചിത്രത്തിൽ മനീഷ കൊയ്രാളയായിരുന്നു നായിക. എ ആർ റഹ്മാൻ ആയിരുന്നു സംഗീതം. എന്നാൽ വലിയ പ്രതീക്ഷയോടെ എത്തിയ ചിത്രം വൻ പരാജയമായി മാറി.

എന്നാൽ ഈ ചിത്രം വൻ പരാജയമായതല്ല രജനി സിനിമ നിർമ്മാണം വിടാൻ കാരണമെന്നാണ് ഇപ്പോൽ ഐശ്വര്യ വ്യക്തമാക്കുന്നത്. ആത്മീയ ഗുരുവിൻറെ ഉപദേശത്തെ തുടർന്നാണ് അദ്ദേഹം സിനിമ നിർമ്മാണത്തിൽ നിന്ന് മാറിയത്. രജനിയുടെ ആത്മീയ ഗുരു സച്ചിദാനന്ദ സ്വാമിജി ബാബ രജനിക്ക് ഒരു ഉപദേശം നൽകി. സിനിമയിൽ നിന്നും സമ്പാദിക്കുന്നത് ഒരിക്കലും സിനിമയിൽ തന്നെ നിക്ഷേപിക്കരുത് എന്നതായിരുന്നു അത്.

Exit mobile version