മലയാളത്തിലും ഇതര ഭാഷകളിലും ഒരുപാട് ആരാധകരുള്ള നടിയാണ് ഐശ്വര്യ ലക്ഷ്മി. അഭിനയ ജീവിതത്തില്‍ കുറച്ച് വര്‍ഷങ്ങളെ പിന്നിട്ടുള്ളൂ എങ്കിലും താരം അഭിനയിച്ച സിനിമകളും ഐശ്വര്യ ലക്ഷ്മിയുടെ കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരുപാട് കഥാപാത്രങ്ങളിലൂടെ കടന്ന് പോയാലും മലയാളിക്ക് ഇന്നും ഐശ്വര്യ മാത്തന്റെ അപ്പുവാണ്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയ്ക്ക് ശേഷം ഐശ്വര്യ ലക്ഷ്മി ആഷിക് അബു ചിത്രം മായാനദിയിലാണ് നായികയായത്.
ഈ സിനിമ ഐശ്വര്യയുടെ ജീവിതത്തില്‍ തന്നെ വലിയ വഴിത്തിരിവായി. സിനിമയില്‍ എത്തിയിട്ട് അഞ്ച് വര്‍ഷമെ ആയിട്ടുള്ളൂവെങ്കിലും തെന്നിന്ത്യ മുഴുവന്‍ തന്റെ സാന്നിധ്യം എത്തിക്കാന്‍ നടി എശ്വര്യ ലക്ഷ്മിയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമയില്‍ തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെക്കുറിച്ചും ഏത് തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നെല്ലാം തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. ഒരു പെണ്ണിന്റെ കഷ്ടപ്പാടുകള്‍ പറയുന്ന സിനിമയില്‍ എനിക്ക് അഭിനയിക്കേണ്ട എന്ന് തന്നെയാണ് താരം ഉറച്ച് ശബ്ദത്തില്‍ പറയുന്നത്.
അത്തരം സങ്കട കഥാപാത്രങ്ങളോട് താത്പര്യമില്ല എന്നാണ് ഒരു അഭിമുഖത്തില്‍ വെച്ച് താരം പറയുന്നത്. അതേസമയം, താന്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങളെ കുറിച്ചും ഐശ്വര്യ പറയുന്നുണ്ട്. ഒരു നായകന് ചെയ്യുന്ന വിധമുള്ള പോസിറ്റീവ് കഥയാണെങ്കില്‍ താത്പര്യമുണ്ട്. അല്ലെങ്കില്‍ നമ്മളുടെ കഥ മാത്രം ആവരുത്. അതേസമയം, അതൊരു നാടിന്റെ കഥയാണെങ്കില്‍ അതിലൊരു പെണ് കഥാപാത്രമാവാനും താത്പര്യമാണ്. അതല്ലാതെ ഒറ്റയ്ക്ക് ഒരു സിനിമ ചെയ്യാനുള്ള ധൈര്യവും എനിക്കില്ല എന്നും ഐശ്വര്യ കൂട്ടിച്ചേര്‍ക്കുന്നു.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…