കീര്‍ത്തിയാവാന്‍ ശരിയ്ക്കും കഷ്ടപ്പെട്ട് ഐശ്വര്യ ലക്ഷ്മി!!!

മായാനദിയിലൂടെ മലയാള സിനിമയിലേക്കെത്തി ഇപ്പോള്‍ തെന്നിന്ത്യയുടെ താരമായിരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. തമിഴകത്തും തെലുങ്കിലും താരം സജീവമാണ്. മണിരത്‌നം ചിത്രം ‘പൊന്നിയിന്‍ സെല്‍വനി’ലെ പ്രകടനം ഏറെ പ്രശംസ പറ്റിയിരുന്നു. ഇപ്പോഴിതാ പുതിയ ചിത്രത്തിന് വേണ്ടി കഠിന പരിശീലനം നടത്തുന്ന താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്.

ഐശ്വര്യ ലക്ഷ്മിയും വിഷ്ണു വിശാലും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ‘ഗാട്ട കുസ്തി’. ചിത്രത്തില്‍ ഗുസ്തിക്കാരിയുടെ മെയ് വഴക്കത്തോടെയാണ് ഐശ്വര്യ എത്തുന്നത്.

അടക്കവും ഒതുക്കവുമുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ അന്വേഷിച്ചിറങ്ങിയ നായകന്‍ ഒടുവില്‍ കേരളത്തില്‍ നിന്നൊരു യുവതിയെ വിവാഹം ചെയ്യുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ കഥ. വീര എന്ന കഥാപാത്രമായിട്ടാണ് വിഷ്ണു വിശാല്‍ എത്തുന്നത്. ഐശ്വര്യ ലക്ഷ്മിയുടേത് കീര്‍ത്തി എന്ന കഥാപാത്രമാണ്.

അതേസമയം, കീര്‍ത്തിയാവാന്‍ ഐശ്വര്യ തയാറെടുപ്പു നടത്തിയ ജിം വര്‍ക്ക്ഔട്ട് വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഐശ്വര്യയുടെ സുഹൃത്തും ഫിറ്റ്‌നസ് ട്രെയിനറുമായ ലക്ഷ്മി വിശ്വനാഥാണ് ഈ വിഡിയോ പുറത്തുവിട്ടത്.

”ഒരുപാട് വിയര്‍പ്പും കണ്ണുനീരും (ചിരിച്ചു ചിരിച്ച് കണ്ണില്‍ നീര് പൊടിഞ്ഞതാണ്) ഒപ്പം മൊത്തത്തില്‍ രസകരവുമായ ഒരു വര്‍ക്ക്ഔട്ട് സെഷന്‍. എന്നോടും റെനീഷ് സുബൈറിനോടൊപ്പമാണ് ഐശ്വര്യ വര്‍ക്ക്ഔട്ട് ചെയ്തത്. ഷൂട്ടിങ്ങിനിടെ ഓണ്‍ലൈന്‍ പരിശീലനത്തില്‍ പങ്കെടുത്ത് കഥാപാത്രത്തിന് വേണ്ടി ശരീരഭാരം കൂട്ടുക എന്ന വെല്ലുവിളി പോലും ഏറ്റെടുത്ത ഐശ്വര്യയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അഭിമാനമുണ്ടെന്നു പറഞ്ഞാണ് ലക്ഷ്മി വീഡിയോ പങ്കുവച്ചത്.

നിങ്ങളുടെ ശരീരം മനഃപൂര്‍വം തടി വയ്പ്പിക്കുക എന്നത് മാനസികമായി അംഗീകരിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടാണ്. പക്ഷേ ഐശ്വര്യ അതൊരു വെല്ലുവിളിയായി, സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെയാണ് ഏറ്റെടുത്തത്. അവളെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് അഭിമാനം തോന്നുന്നു. ഗാട്ട കുസ്തി ഇതുവരെ കാണാത്തവര്‍ തിയറ്ററുകളില്‍ പോയി കാണുകയെന്നും ലക്ഷ്മി പറയുന്നു.

അതേസമയം, ലക്ഷ്മിക്കു മറുപടിയുമായി ഐശ്വര്യ തന്നെ എത്തി. ”റെനീഷ് സുബൈറും ലക്ഷ്മി വിശ്വനാഥനുമാണ് എന്റെ രക്ഷകര്‍. റെനീഷ് എന്നെ ഗുസ്തി പരിശീലിപ്പിച്ചപ്പോള്‍, ശാരീരിക പരിശീലനം നടത്തിയത് ലക്ഷ്മി ആയിരുന്നു. നിങ്ങള്‍ രണ്ടുപേരുടെയും കീഴില്‍ പരിശീലനം നടത്താന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തുഷ്ടയാണ്. എനിക്കു വേണ്ടി ഏറെ കഷ്ടപ്പെട്ടതിന് ഒരുപാട് നന്ദിയും ആലിംഗനങ്ങളും”. എന്നാണ് ഐശ്വര്യ മറുപടിയില്‍ പറയുന്നത്.

Anu

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

49 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

1 hour ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

1 hour ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago