ഒരു യുവ നടനുമായി ഐശ്വര്യയെ ഹോട്ടെലിൽ വെച്ച് കണ്ടു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്

നിരവധി ആരാധകർ ഉള്ള താരദമ്പതികൾ ആണ് ധനുഷും ഐശ്വര്യയും. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് 2004 ൽ ഇരുവരുടെയും വിവാഹം നടന്നത്. വളരെ ആഘോഷപൂർവം നടന്ന വിവാഹത്തിൽ തമിഴ് സിനിമയിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്തിരുന്നു. രണ്ടു മക്കളും ഇവർക്ക് ഉണ്ട്. ധനുഷ് സിനിമ അഭിനയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ഐശ്വര്യ ആകട്ടെ സംവിധാനത്തിൽ ആണ് തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാൽ ഈ സമയത്ത് ഒക്കെയും പല ഗോസിപ്പുകളും ഇവരെ കുറിച്ച് വന്നെങ്കിലും അതിനോട് ഒന്നും താരങ്ങൾ പ്രതികരിച്ചിരുന്നില്ല. എന്നാൽ ആരാധകരെ ഞെട്ടിച്ച് കൊണ്ടാണ് താരങ്ങൾ വിവാഹ മോചിതർ ആകുന്ന വാർത്ത പങ്കുവെച്ചത്.

ഇരുവരും ചേർന്നാണ് വിവാഹ മോചനം നേടുന്ന കാര്യം ആരാധകരുമായി പങ്കുവെച്ചത്. എന്നാൽ ഇതിനു പിന്നാലെ പല ഗോസിപ്പുകളും ഇവരുടെ വിവാഹ മോചനറെ കുറിച്ച് പ്രചരിച്ചിരുന്നു. ഇരുവരെയും തമ്മിൽ ഒന്നിപ്പിക്കാൻ പലരും ശ്രമം നടത്തിയിട്ടും അതൊക്കെ വിഫലമായി എന്നും ഇരുവരും ഉറച്ച തീരുമനത്തിൽ ആണെന്നും ഉള്ള വാർത്തകൾ വന്നിരുന്നു. അത് മാത്രമല്ല, മക്കളുടെ കാര്യത്തിൽ ഇരുവരും ചേർന്നായിരിക്കും തീരുമാനങ്ങൾ എടുക്കുന്നത് എന്ന ധാരണയും ഇരുവരും തമ്മിൽ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഐശ്വര്യ ഒരു യുവ നടനുമായി പ്രണയത്തിൽ ആണെന്ന വാർത്തകൾ ആണ് പുറത്ത് വന്നത്.

ഇരുവരും പ്രണയത്തിൽ ആണെന്നും ഇരുവരെയും ഒരുമിച്ച് ഒരു ഹോട്ടെലിൽ വെച്ച് കണ്ടു എന്നും ഐശ്വര്യ ഉടനെ വിവാഹിത ആകുമെന്നുമാണ് ഗോസിപ്പ് പ്രചരിച്ചത്. എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഐശ്വര്യയുടെ ബന്ധപ്പെട്ട വൃത്തങ്ങൾ. ഐശ്വര്യ നിലവിൽ ആരുമായും പ്രണയത്തിൽ അല്ല എന്നും പ്രചരിക്കുന്നത് വ്യാജ വാർത്തകൾ ആണെന്നും താരം വിവാഹിത ആകാൻ ഇത് വരെ തീരുമാനിച്ചിട്ടില്ല എന്നുമാണ് ഇപ്പോൾ താരവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വാർത്തകൾ.

Devika

Recent Posts

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

10 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

10 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

10 hours ago

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…

10 hours ago

വിജയ്യുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിനിടെ അപകടം!! കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…

11 hours ago

ജയം രവിയുമായി വിവാഹമോചിതയാകുന്നതായി വാർത്തകൾ; കിടിലൻ മറുപടി നൽകി ഭാര്യ ആരതി

തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…

11 hours ago