ബോളിവുഡിലെ ആരാധകരേറെയുള്ള താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. താരകുടുംബത്തിനും ആരാധകരേയുണ്ട്. താരദമ്പതികളുടെ 17ാം വിവാഹ വാര്‍ഷികത്തിന്റെ ചിത്രമാണ് സോഷ്യലിടത്ത് നിറയുന്നത്. മകള്‍ ആരാധ്യയ്ക്കൊപ്പമുള്ള മനോഹരമായ ഒരു കുടുംബ ചിത്രം പങ്കുവച്ചാണ് താരദമ്പതികള്‍ വിവാഹവാര്‍ഷികത്തിന്റെ സന്തോഷം പങ്കുവച്ചത്. ഇരുവര്‍ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് ആരാധകരും എത്തിയിട്ടുണ്ട്.
അടുത്തിടെയായി ഇരുവരും വേര്‍പിരിഞ്ഞെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് ദമ്പതികളെ ഒന്നിച്ചുകണ്ടത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും കുറച്ചുനാളുകളായി പ്രത്യക്ഷപ്പെട്ടിട്ടില്ല. അതാണ് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചത്.
2000-ല്‍ പുറത്തിറങ്ങിയ ‘ധായ് അക്ഷര്‍ പ്രേം കേ’ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. തുടര്‍ന്ന് 2006-ല്‍ ഇറങ്ങിയ ‘ഉംറാവു ജാന്‍’ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചെത്തിയരുന്നു. 2007-ലായിരുന്നു ഇരുവരുടെയും വിവാഹം. ബോളിവുഡിലെ വലിയ സംഭവമായിരുന്നു അഭിഷേക് ബച്ചനുമായുള്ള ഐശ്വര്യ റായിയുടെ വിവാഹം. ഇന്ന്, വിവാഹം കഴിഞ്ഞ് 17 വര്‍ഷം പിന്നിട്ടിട്ടും, ഒന്നും മാറിയിട്ടില്ല. അവര്‍ ഇപ്പോഴും ഭ്രാന്തമായും ആഴമായും പ്രണയത്തിലാണെന്ന് പുതിയ ചിത്രം പറയുന്നു.
മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വ 2 വിലാണ് ഐശ്വര്യ റായ് അവസാനമായി അഭിനയിച്ചത്. 2023-ല്‍ പുറത്തിറങ്ങിയ ‘ഗൂമര്‍’ ആണ് അഭിഷേകിന്റേതായി ഒടുവില്‍ തിയ്യേറ്ററിലെത്തിയ ചിത്രം.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…