ബോളിവുഡിൽ ഏറ്റവുമധികം ആരാധകരുള്ള താരദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യറായും. തങ്ങളുടെ പതിനാറാം വിവാഹ വാർഷികം ആഘോഷിച്ചിരിക്കുകയാണ് താരദമ്പതികൾ. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. 2007 ഏപ്രിൽ 20നായിരുന്നു അഭിഷേക് ബച്ചനും ഐശ്വര്യറായും വിവാഹം. മുംബൈയിലെ അമിതാഭിന്റെ ബംഗ്ലാവായ പ്രതീക്ഷയിൽ വച്ചായിരുന്നു ഐശ്വര്യയുടെയും അഭിഷേകിന്റെയും വിവാഹം.
ഐശ്വര്യ റായിയും അഭിഷേക് ബച്ചനും തങ്ങളുടെ പതിനാറാം വിവാഹ വാർഷികത്തോടനുബന്ധിച്ച് ഇൻസ്റ്റാഗ്രാമിൽ ഒരു സെൽഫി പങ്കുവെച്ചിട്ടുണ്ട്. പുഞ്ചിരിയേടെ അഭിഷേക് തന്റെ ഭാര്യ ഐശ്വര്യയെ ചേർത്തുപിടിക്കുന്നതാണ് ചിത്രത്തിൽ. ചിത്രത്തോടൊപ്പം ”സ്വീറ്റ് 16,”എന്നാണ് ഐശ്വര്യ കുറിച്ചത്. അതേ സമയം വിവാഹം കഴിഞ്ഞ് നാല് വർഷത്തിന് ശേഷം, 2011 നവംബർ 16 നാണ് താരദമ്പതികൾക്ക് മകൾ ആരാധ്യ പിറന്നത്.
സംവിധായകൻ മണിരത്നത്തിനൊപ്പം ‘പൊന്നിയിൻ സെൽവൻ’ എന്ന തമിഴ് ചിത്രത്തിലൂടെ ഐശ്വര്യ സിനിമകളിൽ സജീവമാവുകയാണ്. അതേസമയം അഭിഷേക് ബച്ചന്റെയും ഐശ്വര്യയുടെയും മകൾ ആരാധ്യ ബച്ചൻ തന്റെ ജീവിതത്തെയും ആരോഗ്യത്തെയുംസംബന്ധിച്ചുള്ള വ്യാജവാർത്തക്കെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആരാധ്യ ബച്ചന്റെ ആരോഗ്യത്തെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾഡൽഹി ഹൈക്കോടതി വിലക്കിയിരിക്കുയാണ്
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…
നടൻ ആയില്ലെങ്കിലും താരസംഘടന പ്രവർത്തകനായി ശ്രദ്ധിക്കപ്പെട്ടയാൾ ആണ് ഇടവേളബാബക് . ജീവിതത്തില്‍ നിമിത്തങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താനെന്നു ഇടവേള ബാബു തുറന്നു…