ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേര്‍പിരിയുന്നു? വീണ്ടും ബോളിവുഡിൽ ചർച്ചകൾ

ഐശ്വര്യ റായും ബച്ചൻ കുടുംബവും ബോളിവുഡ് മാധ്യമങ്ങളിലെ സ്ഥിരം ചർച്ചയായി തുടരുകയാണ്. ഐശ്വര്യയും  ഭർത്താവിന്റെ കുടുംബവും തമ്മിൽ സ്വര ചേർച്ചയിൽ അല്ലെന്നാണ് അഭ്യൂഹങ്ങൾ . ഇപ്പോഴിതാ ഐശ്വര്യ റായ് ബച്ചന്‍റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റ് മുന്‍ ലോക സുന്ദരി ഭര്‍ത്താവ് അഭിഷേക് ബച്ചനുമായുള്ള വേർപിരിയുന്നു എന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ വീണ്ടും ഉയര്‍ന്നുവരാന്‍ കാരണമായിരിക്കുകയാണ്. അന്തരിച്ച പിതാവ് കൃഷ്ണരാജ് റായിയെ അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ അനുസ്മരിക്കാൻ നടി ഇൻസ്റ്റാഗ്രാമിൽ നിരവധി ചിത്രങ്ങളാണ് ഐശ്വര്യ റായ്  പോസ്റ്റ് ചെയ്തത്. മകള്‍ ആരാധ്യയ്ക്കും അച്ഛനൊപ്പം പോസ് ചെയ്യുന്ന രണ്ട് പഴയ ഫോട്ടോകൾ ഐശ്വര്യ പങ്കുവെച്ചു. മകൾക്കും അമ്മയ്ക്കും ഒപ്പം അന്തരിച്ച പിതാവിന്റെ ഫോട്ടോ ഫ്രെയിമിനൊപ്പം പോസ് ചെയ്യുന്ന അടുത്തിടെ എടുത്ത ചിത്രവും ഐശ്വര്യ പോസ്റ്റ് ചെയ്തു. പ്രിയപ്പെട്ട ഡാഡി-അജ്ജാ, നിങ്ങളെ ഞാന്‍ എന്നും സ്നേഹിക്കുന്നു. ഏറ്റവും സ്നേഹമുള്ള, ദയയുള്ള, കരുതലുള്ള, ശക്തനും, ഉദാരമനസ്കനും, നീതിമാനുമായിരുന്നു നിങ്ങള്‍. നിങ്ങളെപ്പോലെ ആരും ഒരിക്കലും ഇനിയുണ്ടാകില്ല’ – എന്നായിരുന്നു ഈ ചിത്രങ്ങള്‍ ഐശ്വര്യ നല്‍കിയ അടിക്കുറിപ്പ്. പിതാവിനെ  വല്ലാതെ മിസ്സ് ചെയ്യുന്നു’ എന്നും പോസ്റ്റിലുണ്ട്.

 

ഐശ്വര്യ റായ് ഈ  ഫോട്ടോകള്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ ആരാധകരുടെ നൂറു കണക്കിന് കമന്റുകളുമായി ഒഴുകി. ഒരാളുടെ കമന്‍റ്  ഇങ്ങനെയായിരുന്നു  എന്തുകൊണ്ടാണ് നിങ്ങൾ ആരാധ്യയ്ക്കും അഭിഷേകിനുമൊപ്പം ഫോട്ടോയൊന്നും പോസ്റ്റ് ചെയ്യാത്തത്. നിങ്ങളുടെ കുടുംബ ഫോട്ടോകൾ വളരെ കുറവാണ്, അതിനാൽ നിങ്ങൾ പിരിഞ്ഞുവെന്നാണോ അര്‍ത്ഥം.. ?’ എന്നായിരുന്നു. ഇതിനെ പിന്തുടര്‍ന്ന് ഈ സംശയം പ്രകടമാക്കികൊണ്ട്  നിരവധി കമന്‍റുകളാണ് വന്നത്. അതേ സമയം ബോളിവുഡ് മാധ്യമങ്ങളും ഇത് ചര്‍ച്ചയാക്കുന്നുണ്ട്. പല കമന്‍റുകളും സത്യമാണ് എന്നാണ് ബോളിവുഡ് മാധ്യമങ്ങളും പറയുന്നത്. കാരണം അഭിഷേകിനൊപ്പമുള്ള ഫോട്ടോകള്‍ ഐശ്വര്യ പോസ്റ്റ് ചെയ്തിട്ട് കുറേക്കാലമായി. അത് മാത്രമല്ല ഏറെനാളായി ഐശ്വര്യയെക്കുറിച്ച് അഭിഷേകിന്റെ വീട്ടുകാർ പൊതുവിടങ്ങളിലൊന്നും സംസാരിക്കാറില്ല. അമിതാഭ് ബച്ചനും മകൾ ശ്വേത ബച്ചനും ശ്വേതയുടെ  മകൾ നവ്യ നവേലിയുമെല്ലാം സോഷ്യൽ മീഡിയയിൽ സജീ സാന്നിധ്യമാണ്. എന്നാൽ ഐശ്വര്യയുടെ വിശേഷ ദിവസങ്ങളിലൊന്നും ഇവർ ആശംസകൾ അറിയിക്കാറില്ല. അടുത്തിടെ ബോളിവുഡിലെ ദീപാവലി, പൂജ പാര്‍ട്ടികളില്‍ ഐശ്വര്യയെയും അഭിഷേകിനെയും ഒന്നിച്ച് കണ്ടിരുന്നില്ല. പാരീസില്‍ ഫാഷന്‍ വീക്കില്‍ അടക്കം സജീവമായിരുന്നു ഐശ്വര്യ അവിടെയല്ലാം എത്തിയത് മകള്‍ ആരാധ്യയ്ക്കൊപ്പമാണ്.


ഏറെക്കാലത്തിന് ശേഷം ഐശ്വര്യ അഭിനയിച്ച പൊന്നിയിൻ സെൽവൻ എന്ന സിനിമ വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടപ്പോഴും താര കുടുംബം മൗനം പാലിക്കുകയാണുണ്ടായത്. ഐശ്വര്യയും തിരിച്ച് അകലം കാണിക്കുന്നുണ്ടെന്നത് വ്യക്തമാണ്. .അതിന് പിന്നാലെ അമിതാഭ് ബച്ചന്‍റെ ജന്മദിനത്തിന് എടുത്ത കുടുംബ ഫോട്ടോയില്‍  മറ്റ്  അംഗങ്ങളെ ഐശ്വര്യ ക്രോപ്പ് ചെയ്ത് കളഞ്ഞ് ഫോട്ടോയിട്ടതും ഏറെ വാര്‍ത്തായിരുന്നു. ജയ ബച്ചനുൾപ്പെടെയുള്ള കുടുംബ ഫോട്ടോ എഡിറ്റ് ചെയത് അമിതാഭ് ബച്ചനും ആരാധ്യയും മാത്രമുള്ള ഫോട്ടോയാണ് ഐശ്വര്യ അമിതാഭിന്റെ പിറന്നാൾ ദിനത്തിൽ പങ്കുവെച്ചത്.
ഇതെല്ലാം ചേര്‍ത്താണ് ബച്ചന്‍ കുടുംബവും, ചിലപ്പോള്‍ അഭിഷേകുമായി ഐശ്വര്യ പിരിയുകയാണ് എന്ന അഭ്യൂഹം ശക്തമാകുന്നത്. ഒപ്പം തന്‍റെ കുടുംബത്തിലെ വിശേഷങ്ങളാണ് കൂടുതലായി ഇപ്പോള്‍ ഐശ്വര്യ പങ്കുവയ്ക്കുന്നത് എന്നും ചില ബിടൌണ്‍ വൃത്തങ്ങള്‍ പറയുന്നു. ഐശ്വര്യയും അഭിഷേകിന്‍റെ സഹോദരി നവ്യ നവേലി നന്ദയും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടില്ല എന്നത് പാരീസ് ഫാഷൻ വീക്കിന് ശേഷം ചർച്ചയായിരുന്നു. എന്നാല്‍ ഇവയെല്ലാം കിംവദന്തികൾ മാത്രമാണ്, ഇതിന് സ്ഥിരീകരണമൊന്നുമില്ലല്ലോ എന്നാണ് ഇപ്പോഴും ഐശ്വര്യയുടെ ചില കടുത്ത ആരാധകര്‍ പറയുന്നത്.

Sreekumar

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

5 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

6 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

8 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

10 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

15 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

16 hours ago