ഐശ്വര്യയും അഭിഷേകും പിരിഞ്ഞിട്ടില്ല!!! അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് താരദമ്പതികള്‍ ഒരുമിച്ച്

ബോളിവുഡിലെ ഏറെ ആരാധകരുള്ള താര ദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. കുറച്ചുനാളുകളായി ഇരുവരെയും ചുറ്റിപ്പറ്റി മോശം വാര്‍ത്തകളാണ് പുറത്തുവന്നിരുന്നത്. പാപ്പരാസികള്‍ മുഴുവന്‍ ഇരുവര്‍ക്കുമൊപ്പമായിരുന്നു. ബച്ചന്‍ കുടുംബവുമായി ഐശ്വര്യയ്ക്ക് ചെറിയ അസ്വാരസ്യങ്ങള്‍ ഉണ്ടെന്നും ഐശ്വര്യയും അഭിഷേകും ഒരുമിച്ചല്ലെന്നും ഇരുവരും പിരിഞ്ഞെന്നുമെല്ലാമായിരുന്നു റിപ്പോര്‍ട്ടുകളെല്ലാം.

എന്നാല്‍ ഈ വാര്‍ത്തകളെയെല്ലാം കാറ്റില്‍ പറത്തി താര കുടുംബം ഒന്നിച്ചെത്തിയിരിക്കുകയാണ്. അമിതാഭ് ബച്ചന്റെ മകള്‍ ശ്വേത നന്ദയുടെ മകന്‍ അഗസ്ത്യ നന്ദ ആദ്യമായി അഭിനയിക്കുന്ന ആര്‍ച്ചീസ് എന്ന ചിത്രത്തില്‍ സ്‌പെഷ്യല്‍ പ്രിമിയറിനായാണ് ബച്ചന്‍ കുടുംബം ഒന്നിച്ച എത്തിയ വീഡിയോയാണ് വൈറലായിരിക്കുന്നത്.

ഐശ്വര്യ റായിയും മകള്‍ ആരാധ്യ ബച്ചനും അഭിഷേകിനൊപ്പമാണ് എത്തിയത്. മൂന്നുപേരും ഒന്നിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. കൂടാതെ അമിതാഭ് ബച്ചനും കുടുംബത്തിനുമൊപ്പവും ഐശ്വര്യ ഫോട്ടോ എടുത്തു. അമിതാഭ് ബച്ചന്‍, ജയ ബച്ചന്‍, ശ്വേത നന്ദ, നവ്യ നവേലി എന്നിവരെല്ലാം പ്രിമീയര്‍ ഷോ കാണാന്‍ എത്തിയിരുന്നു.

ചടങ്ങില്‍ അമിതാഭ് ബച്ചന്റെ സഹോദരന്‍ അജിതാഭ് ബച്ചനും മകള്‍ നൈന ബച്ചനും ഉണ്ടായിരുന്നു. കത്രീന കൈഫ്, രണ്‍വീര്‍ സിംഗ് മുതല്‍ രണ്‍ബീര്‍ കപൂര്‍ വരെ അമ്മ നീതു കപൂര്‍, ഹൃത്വിക്-സബ എന്നിവരോടൊപ്പം, ഈ വര്‍ഷത്തെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തില്‍ പങ്കെടുത്തു. നെറ്റ്ഫ്‌ലിക്‌സ് ഒരുക്കുന്ന ചിത്രമാണ് ആര്‍ച്ചീസ്. അഗസ്ത്യ നന്ദ ആര്‍ച്ചീസ് എന്ന ചിത്രത്തിലെ പ്രധാന താരങ്ങളിലൊരാളാണ്.

അതേസമയം, ബച്ചന്‍ കുടുംബം മുഴുവന്‍ ദ ആര്‍ച്ചീസിന്റെ പ്രദര്‍ശനത്തില്‍ പങ്കെടുത്ത വീഡിയോ പുറത്തുവന്നതോടെ വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്ക് അറുതിയായിരിക്കുകയാണ്. ആരാധകലോകവും ഏറെ സന്തോഷത്തിലാണ്.

ആദ്യം മുതലേ ഐശ്വര്യയും ബച്ചനും പരസ്പരം ഫോളോ ചെയ്തിരുന്നില്ല എന്നാണ് ചിലരുടെ കണ്ടെത്തല്‍. മാത്രമല്ല ഇരുവരും ഫോളോ ചെയ്യുന്നവരെ പ്രൈവറ്റ് ആക്കി വച്ചിരിക്കുകയാണ് എന്നും ആരാധകര്‍ കണ്ടെത്തിയിട്ടുണ്ട്.

Anu

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

5 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

6 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

8 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

10 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

15 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

16 hours ago