ഐശ്വര്യ രാജേഷിന്റെ സൈക്കോളജിക്കല്‍ ത്രില്ലര്‍ മൂവി വരുന്നു!!

എന്നും ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ ബിഗ് സ്‌ക്രീനില്‍ കാഴ്ച്ചവെച്ച് ആരാധകരുടെ പ്രിയം നേടിയെടുത്ത നടിയാണ് ഐശ്വര്യ രാജേഷ്. ഇപ്പോഴിതാ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ താരത്തിന്റെ ഏറ്റവും പുതിയ സിനിമയും പ്രഖ്യാപിച്ചിരിക്കുകയാണ്. ‘മാണിക്ക്’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുമായാണ് ഇനി അടുത്തതായി ഐശ്വര്യ രാജേഷ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമായിരിക്കും മാണിക് എന്നാണ് പുറത്ത് വരുന്ന വിവരം.

 

തമിഴിലും ഹിന്ദിയിലുമായി പുറത്തെത്തുന്ന ചിത്രം, സമ്രത് ചക്രബര്‍ത്തി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്‍ഡെമോള്‍ ഷൈന്‍ ഇന്ത്യ നിര്‍മ്മിക്കുന്ന സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.. സംയുക്ത ഷണ്‍മുഖനാഥന്‍, വിവേക് പ്രസന്ന, സായ് ജനനി, സ്വാര്‍ കാംബ്ലെ എന്നിവരാണ് ചിത്രത്തില്‍ ഐശ്വര്യയ്‌ക്കൊപ്പം മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നത്. അതേസമയം, ‘പുലിമട’ എന്ന മലയാള ചിത്രവും ഐശ്വര്യ രാജേഷിന്റേതായി മലയാളത്തില്‍ ഒരുങ്ങുന്നുണ്ട്. ജോജു ജോര്‍ജ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ലിജോ മോള്‍, ബാലചന്ദ്ര മേനോന്‍.

ഷിബില, അഭിരാം, റോഷന്‍, കൃഷ്ണ പ്രഭ തുടങ്ങി മലയാളത്തിലെ പ്രിയ താരങ്ങള്‍ എല്ലാം ഈ സിനിമയില്‍ അണിനിരക്കുന്നുണ്ട്. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വേണു ഛായാഗ്രാഹകനാകുന്ന സിനിമ കൂടിയാണ് ‘പുലിമട’. ഇങ്ക്‌ലാബ് സിനിമാസിന്റെ ബാനറില്‍ ഡിക്‌സണും സുരാജ് പി എസും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.

അതേസമയം, ‘ധ്രുവ നച്ചത്തിരം’ എന്ന സിനിമയാണ് ഐശ്വര്യ രാജേഷിന്റെതായി റിലീസിന് ഒരുങ്ങുന്ന തമിഴ് ചിത്രം. വിക്രം നായകനായി എത്തുന്ന സിനിമ ഗൗതം വാസുദേവ് മേനോന്‍ ആണ് സംവിധാനം ചെയ്തത്. അദ്ദേഹം തന്നെയാണ് സിനിമയുടെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

Sreekumar

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

50 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

2 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

2 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

3 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago