ഗുണകേവ് കണ്ട ശേഷം ഉറക്കം ഇല്ലാത്ത അവസ്ഥ!! കണ്ണടച്ചാല്‍ ഭീകരമായ ഓര്‍മകള്‍, പാറക്കെട്ടുകള്‍ മുന്നില്‍- അജയന്‍ ചാലിശ്ശേരി

യുവതാരങ്ങളെ പ്രധാന കഥാപാത്രമാക്കി ചിദംബരം ഒരുക്കിയ ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സിനെ ഹൃദയം കൊണ്ട് ഏറ്റെടുത്തിരിക്കുകയാണ് ആരാധകലോകം. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. സിനിമയില്‍ ഏറ്റവും എടുത്തു പറയേണ്ടത് ഗുണകേവ് ഗുഹയാണ്. സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം ഗുണകേവിലേക്ക് പ്രവേശനമില്ലാത്തതിനാല്‍ പുതിയൊരു ഗുണകേവിനെ സൃഷ്ടിച്ചാണ് മഞ്ഞുമ്മല്‍ ബോയ്‌സ് ഒരുക്കിയത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ ആയ അജയന്‍ ചാലിശ്ശേരിയാണ് ചിത്രത്തിന് വേണ്ടി യഥാര്‍ഥത്തിനെ തോല്‍പ്പിക്കുന്ന ഗംഭീരമായ സെറ്റിട്ടത്. ഗുണാകേവ് സെറ്റിട്ടതിനെക്കുറിച്ച് പങ്കിടുകയാണ് അജയന്‍ ചാലിശ്ശേരി.

സൗബിനും ചിദംബരവുമൊക്കെ കഥ പറഞ്ഞപ്പോള്‍ ഏതെങ്കിലും ഒരു ഗുഹയില്‍ ചെയ്യാമെന്നായിരുന്നു ചിന്തിച്ചത്. പക്ഷേ യഥാര്‍ഥ ഗുണാകേവ് കണ്ടിട്ടുള്ള ഒരുപാട് പേരുണ്ട്. അവസാനം കഥയുടെ സീരിയസ്‌നെസ് മനസിലാക്കിയാണ് സെറ്റിടാന്‍ തീരുമാനിച്ചത്. സിനിമയില്‍ കുഴിയുടെ അടുത്ത് മഞ്ഞുമ്മല്‍ ബോയ്‌സ് നില്‍ക്കുന്ന സ്ഥലം പോലും 80 അടിയോളം താഴ്ചയിലാണ് സെറ്റ് ചെയ്തിരിക്കുന്നത്.

ഏകദേശം രണ്ട് മാസത്തോളം ഇതിന് വേണ്ടി നടന്നു. പെരുമ്പാവൂരിലെ ഗോഡൗണിലായിരുന്നു ലൊക്കേഷന്‍ കണ്ടെത്തിയത്. 17 അടിയോളം താഴ്ച വേണമായിരുന്നു. പക്ഷെ, 8 അടിയോളമായപ്പോള്‍ വെള്ളം നിറഞ്ഞിരുന്നു. ഒരു ചതുപ്പ് നിലമായിരുന്നു. ഒറിജിനല്‍ ഗുണകേവിനെക്കാള്‍ കുറച്ച് ഹൈറ്റ് നല്‍കിയിട്ടുണ്ടായിരുന്നു. എവിടെ മഴ പെയ്താലും ഈ ഗുഹയില്‍ വെള്ളം എത്തുന്ന രീതിയിലാണ് സെറ്റിട്ടത്.

കൊടൈക്കനാലില്‍ പോയി ഗുണ കേവ് കണ്ടിരുന്നു. പിന്നെ 2,3 ദിവസം ഉറക്കം ഇല്ലാത്ത അവസ്ഥയായിരുന്നു. രാത്രി കണ്ണടയ്ക്കുമ്പോള്‍ ഭീകരമായ ഓര്‍മകളായിരുന്നു. കണ്ണടയ്ക്കുമ്പോള്‍ പാറക്കെട്ടുകളാണ് കാണുന്നത്. ഞാന്‍ ഒരു കുഴിയില്‍ കിടക്കുന്നത് പോലെ ആയിരുന്നു. കണ്ണടക്കാന്‍ പറ്റാത്ത അവസ്ഥ. ആ സ്ഥലത്ത് എത്തിപ്പെട്ട അവസ്ഥ. ഗുണ കേവ് കണ്ടപ്പോള്‍ നമുക്കും അസ്വസ്ഥത തോന്നും. നാലഞ്ച് മിനിറ്റൊക്കെ അവിടെ നില്‍ക്കാന്‍ പറ്റുള്ളൂ. ധാരാളം വവ്വാലുകളും കുരങ്ങുകളും ഒക്കെയുള്ള ഒരിടം. വല്ലാത്തൊരു സ്‌മെല്‍ ആയിരുന്നു അവിടെ.

ഗുണകേവില്‍ നിരവധി മരണങ്ങളും അപകടങ്ങളും ഉണ്ടായതുകൊണ്ട് വര്‍ഷങ്ങളായി അവിടേക്ക് ആരെയും കടത്തി വിടുന്നില്ല. എന്നാല്‍, നമുക്ക് സ്ഥലം കാണാതെ സെറ്റ് ഇടാനും സാധിക്കില്ല. ഒടുവില്‍ വളരെ കഷ്ടപ്പെട്ടാണ് പെര്‍മിഷന്‍ കിട്ടിയതും അവിടെ എത്താനായതും.

വര്‍ഷങ്ങളായി അടച്ചിട്ടതുകൊണ്ട് വെള്ളവും ചെളിയും മരക്കൊമ്പുകളും മണ്ണുമൊക്കെ അഞ്ചടി പൊക്കത്തിന് കെട്ടി കിടന്നിരുന്നു. യഥാര്‍ത്ഥ കുഴിക്ക് മുകളിലും ഇത്തരത്തില്‍ മണ്ണും കല്ലും നിറഞ്ഞ് കിടക്കുകയാണ്. തുരുമ്പ് പിടിച്ച് കിടക്കുന്നത് ഏതാണ് എന്ന് പോലും അറിയാന്‍ സാധിച്ചിരുന്നില്ല. വഴുക്കി വീഴുന്ന പ്രദേശമായിരുന്നു. അവിടെ ഇത്രയും ആളുകളുമായി ഷൂട്ട് ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടാണ്. മാത്രമല്ല അതിന് അനുവാദവും കിട്ടില്ല.

അവിടത്തുകാര്‍ക്ക് ദുരൂഹത നിറഞ്ഞ സ്ഥലമാണ് ഗുണകേവ്. എല്ലാവര്‍ക്കും പേടിയാണ്. അവിടെ പോകുന്നവര്‍ക്ക് ചെറുനാരങ്ങ തരും. പ്രേതമുണ്ട് എന്നൊക്കെയാണ് ഗാര്‍ഡുകള്‍ പോലും പറഞ്ഞത്.

Anu

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

3 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

4 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

6 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

9 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

13 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

14 hours ago